---
title: "ഹലോ ലാലണ്ണാ, കൊട്ടണ്ണാ.  വൈറൽ പാട്ടിന് ചുവടുവെച്ച്  മോഹന്‍ലാല്‍"
english_title: "Hello Lalanna, Kotanna. Mohanlal steps on the viral song"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58563/hello-lalanna-kotanna-mohanlal-steps-on-the-viral-song"
published_at: "2022-07-31T19:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e68f8fc61e8_mohanlal.jpg"
keywords: []
---

# ഹലോ ലാലണ്ണാ, കൊട്ടണ്ണാ.  വൈറൽ പാട്ടിന് ചുവടുവെച്ച്  മോഹന്‍ലാല്‍

> **Lead Summary:** **ന**ടന്‍ എന്നതിലുപരി നല്ലൊരു നര്‍ത്തകന്‍ കൂടിയാണെന്ന് മോഹന്‍ലാല്‍ പലതവണ തെളിയിച്ചിട്ടുണ്ട്. ഒരിക്കല്‍കൂടി കിടിലന്‍ നൃത്തച്ചുവടുകളാല്‍ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

## Article Content

**ന**ടന്‍ എന്നതിലുപരി നല്ലൊരു നര്‍ത്തകന്‍ കൂടിയാണെന്ന് മോഹന്‍ലാല്‍ പലതവണ തെളിയിച്ചിട്ടുണ്ട്. ഒരിക്കല്‍കൂടി കിടിലന്‍ നൃത്തച്ചുവടുകളാല്‍ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

**[വൈറൽ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക](https://www.facebook.com/ShwethaMenonOfficial/videos/757502085575589/?t=20)
**

താരത്തിന്റെ പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരസംഘടനയായ അമ്മ ഷോയ്ക്കു വേണ്ടി നടത്തിയ ഡാന്‍സ് പരിശീലനത്തിന്റ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.

മോഹന്‍ലാലിനൊപ്പം മഞ്ജു പിള്ള, ശ്വേത മേനോന്‍, ബാബുരാജ്, കൈലാഷ്, സുരഭി ലക്ഷ്മി, രചന നാരായണന്‍കുട്ടി തുടങ്ങിയവരും വീഡിയോയിലുണ്ട്. നടന്‍ കൈലാഷ് ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58563/hello-lalanna-kotanna-mohanlal-steps-on-the-viral-song)