---
title: "പുതിയ ചിത്രം പങ്കുവെച്ച് താരം,  ചിത്രങ്ങൾ  ഏറ്റെടുത്ത് ആരാധകർ "
english_title: "Now the new picture shared by Alia is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/58560/now-the-new-picture-shared-by-alia-is-going-viral"
published_at: "2022-07-31T19:33:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e68be79bfba_aliya.jpg"
keywords: []
---

# പുതിയ ചിത്രം പങ്കുവെച്ച് താരം,  ചിത്രങ്ങൾ  ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** ബോളിവുഡിലെ സ്റ്റാർ കപ്പിൾസ് ആണ് ആലിയയും രൺബീറും. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ആക്ടീവ് ആണ് ആലിയ. ഇടയ്ക്കൊക്കെ തൻറെ പുതിയ വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആലിയ പങ്കുവെയ്ക്കാറുണ്ട്.

## Article Content

ബോളിവുഡിലെ സ്റ്റാർ കപ്പിൾസ് ആണ് ആലിയയും രൺബീറും. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ആക്ടീവ് ആണ് ആലിയ. ഇടയ്ക്കൊക്കെ തൻറെ പുതിയ വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആലിയ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ഒരു കറുത്ത ഓവർകോട്ട് അണിഞ്ഞുനിൽക്കുന്ന താരത്തെ ചിത്രങ്ങളിൽ കാണുവാൻ സാധിക്കും.

എന്തായാലും ഈ ചിത്രത്തിന് താരം നൽകിയ അടിക്കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഭർത്താവ് ദൂരെയായിരിക്കുന്ന സമയത്ത് അദ്ദേഹത്തിൻറെ ഓവർകോട്ട് താൻ അടിച്ചുമാറ്റി.

ആ ഒരു കാരണം കൊണ്ട് തന്നെ ഈ ലുക്ക് തനിക്ക് പൂർത്തിയാക്കുവാൻ സാധിച്ചു. ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചത് ഇങ്ങനെ. എന്തായാലും സംഭവം ഇപ്പോൾ വൈറലാണ്. ഇതിനകം തന്നെ ചിത്രത്തിന് ഏതാണ്ട് 20 ലക്ഷത്തിലധികം ലൈക്കുകൾ ആണ് ലഭിച്ചിരിക്കുന്നത്. നിരവധി രസകരമായ മറുപടികളും കമന്റുകളിലൂടെ ചിത്രത്തിന് ലഭിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58560/now-the-new-picture-shared-by-alia-is-going-viral)