---
title: "പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് മെഗാസ്റ്റാർ; മമ്മൂട്ടിയുടെ വൈറൽ വീഡിയോ കാണാം "
english_title: "The megastar has proven time and again that age is just a number; Mammootty's viral video can be seen"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58559/the-megastar-has-proven-time-and-again-that-age-is-just-a-number-mammoottys-viral-video-can-be-seen"
published_at: "2022-07-31T19:24:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e68a52e0376_mammootty.jpg"
keywords: []
---

# പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് മെഗാസ്റ്റാർ; മമ്മൂട്ടിയുടെ വൈറൽ വീഡിയോ കാണാം 

> **Lead Summary:** **മ**ലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. അമ്പത് വർഷം നീണ്ട തന്റെ സിനിമാ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് ജൈത്രയാത്ര തുടരുകയാണ് താരം. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്ന താരത്തിന്റേതായി പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

## Article Content

**മ**ലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. അമ്പത് വർഷം നീണ്ട തന്റെ സിനിമാ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് ജൈത്രയാത്ര തുടരുകയാണ് താരം. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്ന താരത്തിന്റേതായി പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

അത്തരത്തിൽ താരത്തെ കാണാൻ തടിച്ചു കൂടിയ ജനങ്ങളെയും റോഡ് ബ്ലൊക്കായപ്പോൾ അതിൽ ഇടപെട്ട മമ്മൂട്ടിയുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

**

ഹരിപ്പാട് പുതിയതായി ആരംഭിക്കുന്നൊരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. ആലപ്പുഴ എം.പി എ.എം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലല എന്നിവരും ചടങ്ങില്‍ സന്നിഹിതരയിരുന്നു. ഒപ്പം റോഡ് നിറഞ്ഞ് ജനങ്ങളും. ഈ അവസരത്തിലാണ് മമ്മൂട്ടി ജനങ്ങളുടെ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞത്.

[വൈറൽ വീഡിയോ കാണാം](https://www.facebook.com/moviemanbroadcasting/videos/560225425539497/?t=0)
**

'നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം', എന്ന് പറഞ്ഞ് മമ്മൂട്ടി വാക്കുകൾ ചുരുക്കുക ആയിരുന്നു.

മലയാള സിനിമയിലെ അദ്ഭുത പ്രതിഭാസമാണ് മമ്മൂട്ടിയെന്ന് രമേശ് ചെന്നിത്തലയും കേരളത്തിലെ ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിച്ച നടനാണ് താരമെന്നും എ.എം ആരിഫും പറഞ്ഞു. അതേസമയം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലാണ് മമ്മൂട്ടി ഇപ്പോള്‍.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ജൂലൈ 10ന് എറണാകുളത്ത് ആയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല്‍ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണിത്.

ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍.

വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/58559/the-megastar-has-proven-time-and-again-that-age-is-just-a-number-mammoottys-viral-video-can-be-seen)