അമ്മയാകാനുള്ള തയ്യാറെടുപ്പും സന്തോഷത്തിലാണ് അവതാരകയും നടിയുമായ പേളി മാണി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് നിറവയറില്‍ നൃത്തം ചെയ്യുന്ന വീഡിയോ ആണ് പങ്കു വച്ചിരിക്കുന്നത്.
ഡിയോയില്‍ ഭര്‍ത്താവ് ശ്രീനിഷുമുണ്ട്. ബിഗ്ബോസ് താരങ്ങളായ പേളി മാണി യുടെയും ശ്രീനിഷിന്റെയും വിവാഹം സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചതാണ്.
താരങ്ങള്‍ ആദ്യ കണ്മണിയെ സ്വീകരിക്കുന്നു എന്ന വാര്‍ത്ത പുറത്തു വിട്ടപ്പോഴും സോഷ്യല്‍ മീഡിയ അത് വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു.
ആദ്യ മാസങ്ങളില്‍ ഗര്‍ഭിണിയായ എല്ലാ പ്രശ്നങ്ങളും ഉള്ളപ്പോഴും താരം വളരെ സുന്ദരിയായി നില്ക്കുന്ന ചിത്രങ്ങളും മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
ചിത്രങ്ങളെല്ലാം പുറത്തുവന്നപ്പോള്‍ താരത്തിന് നിരവധി വിമര്‍ശനങ്ങളും വന്നിരുന്നു. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ തനിക്കു ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ചു ഗര്‍ഭകാലം ആസ്വദിക്കുകയാണെന്നും പേളി സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരുന്നു.ഈ അടുത്ത് ഒരു സ്വകാര്യ എഫ്എമ്മിന് നല്കിയ ഒരു അഭിമുഖം ഏറെ ശ്രദ്ധനേടിയിരുന്നു.
ഒരു കുഞ്ഞിനെ പോലെയാണ് ശ്രീനിഷ് പരിപാലിക്കുന്നത് എന്നും സോഷ്യല്‍ മീഡിയയിലൂടെ പേര്‍ളി എഴുതിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബ് ചാനലിലൂടെയും പേര്‍ളി പങ്കുവയ്ക്കുന്ന വീഡിയോയും ശ്രദ്ദേയമായിരുന്നു.
Presenter and actress Pelly Mani is happy to be a mother. Now he has shared a video of himself dancing on his full belly, shocking his fans on social media