---
title: "അനുരാഗ് കശ്യപ് ചിത്രത്തില്‍ സണ്ണി ലിയോണ്‍; സ്വപ്‍നം യാഥാര്‍ഥ്യമായെന്ന് സണ്ണി"
english_title: "Sunny Leone in Anurag Kashyap film; Sunny said the dream came true"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58499/sunny-leone-in-anurag-kashyap-film-sunny-said-the-dream-came-true"
published_at: "2022-07-31T12:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e62f9a5d0c0_sunny.jpg"
keywords: []
---

# അനുരാഗ് കശ്യപ് ചിത്രത്തില്‍ സണ്ണി ലിയോണ്‍; സ്വപ്‍നം യാഥാര്‍ഥ്യമായെന്ന് സണ്ണി

> **Lead Summary:** പത്ത് വര്‍ഷം മുന്‍പ് ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ലിയോണിന്‍റെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് പത്ത് വര്‍ഷത്തിനിടയില്‍ നിരവധി പ്രോജക്റ്റുകളുടെ ഭാഗമായി അവര്‍.

## Article Content

പത്ത് വര്‍ഷം മുന്‍പ് ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ലിയോണിന്‍റെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് പത്ത് വര്‍ഷത്തിനിടയില്‍ നിരവധി പ്രോജക്റ്റുകളുടെ ഭാഗമായി അവര്‍.

എന്നാല്‍ സണ്ണി ലിയോണിന്‍റെ താരപദവി ഉപയോഗപ്പെടുത്തിയ ചിത്രങ്ങള്‍ എന്നതൊഴിച്ചാല്‍ ഒരു അഭിനേത്രി എന്ന നിലയില്‍ അവര്‍ക്ക് പേര് നേടിക്കൊടുത്ത പ്രോജക്റ്റുകള്‍ എക്കൂട്ടത്തില്‍ ഇല്ല എന്നുതന്നെ പറയാം.

**

എന്നാല്‍ ഇപ്പോഴിതാ അത്തരത്തില്‍ പേര് നേടാന്‍ സാധ്യതയുള്ള ഒരു പ്രോജക്റ്റിന്‍റെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് അവര്‍. അനുരാഗ് കശ്യപിന്‍റെ (Aurag Kashyap) അടുത്ത ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുക സണ്ണി ലിയോണ്‍ ആണ്. സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ തനിക്കുള്ള സന്തോഷം പങ്കുവെച്ചത്.

ഇത് ഒരു സ്വപ്നം യാഥാര്‍ഥ്യമായതുപോലെയാണെന്നും ഒരു അനുരാഗ് കശ്യപ് ചിത്രത്തില്‍ എന്നെങ്കിലും ഒരു വേഷം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സണ്ണി ലിയോണ്‍ കുറിച്ചു.

[https://www.facebook.com/sunnyleone/posts/609809750514855**](https://www.facebook.com/sunnyleone/posts/609809750514855)

എല്ലാം മാറുന്ന ചില നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. എന്‍റെ ആ നിമിഷം ഇതാണ്. ഞാനിത് ഒരിക്കലും മറക്കില്ല, അനുരാഗിനൊപ്പമുള്ള ചിത്രത്തിനൊപ്പം സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/58499/sunny-leone-in-anurag-kashyap-film-sunny-said-the-dream-came-true)