---
title: "സുബി സുരേഷ് വിവാഹിതയാവുന്നു?"
english_title: "Actress Subi Suresh is going to get married?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58494/actress-subi-suresh-is-going-to-get-married"
published_at: "2022-07-31T12:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e62a9f5fed1_subi_suresh.jpg"
keywords: []
---

# സുബി സുരേഷ് വിവാഹിതയാവുന്നു?

> **Lead Summary:** വിവാഹിതയാകാന്‍ പോകുകയാണ് എന്ന സൂചന നല്‍കിക്കൊണ്ട് നടി സുബി സുരേഷിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വധുവിനെ പോലെ അണിഞ്ഞൊരു ഒരാളുടെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോസ് ആണ് സുബി സുരേഷ് പങ്കുവെച്ചിരിയ്ക്കുന്നത്.

## Article Content

വിവാഹിതയാകാന്‍ പോകുകയാണ് എന്ന സൂചന നല്‍കിക്കൊണ്ട് നടി സുബി സുരേഷിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വധുവിനെ പോലെ അണിഞ്ഞൊരു ഒരാളുടെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോസ് ആണ് സുബി സുരേഷ് പങ്കുവെച്ചിരിയ്ക്കുന്നത്.

ചിത്രങ്ങളെക്കാള്‍ ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നത്, അതിനൊപ്പം നല്‍കിയ ക്യാപ്ഷനാണ്. ‘ആ ദിവസത്തിന് വേണ്ടി കാത്തിരിയ്ക്കുന്നു’ എന്ന സുബിയുടെ വാക്കുകളാണ്. എന്നാല്‍ പറയുന്നത് സുബി ആയത് കൊണ്ട് മാത്രം വിശ്വസിയ്ക്കില്ലെന്നാണ് ആരാധകരുടെ രസകരമായ കമന്റ്.

ഏതെങ്കിലും കോമഡി ഷോയ്ക്ക് വേണ്ടിയുള്ള സ്‌കിറ്റിന്റെ വസ്ത്രധാരണവും ഫോട്ടോഷൂട്ടും ആകാനാണ് സാധ്യത എന്നാണ് മറ്റു ചിലര്‍ പറയുന്നത്.

ഇതിന് മുന്‍പ് പല തവണ സുബി സുരേഷിനോട് ആരാധകരും ഫോളോവേഴ്സും എല്ലാം നിരന്തരം ചോദിച്ച ചോദ്യമാണ്, എന്തുകൊണ്ടാണ് വിവാഹം ചെയ്യാത്തത് എന്ന്.

അപ്പോഴൊക്കെ സുബി സുരേഷ് പറഞ്ഞത്, ഞാന്‍ ഒരു വിവാഹ വിരോധിയല്ല, പറ്റിയ ആളെ കിട്ടിയാല്‍ ഉടനെ കെട്ടും എന്നാണ് മറുപടി നല്‍കിയിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58494/actress-subi-suresh-is-going-to-get-married)