---
title: "സുപ്രിയയ്‍ക്ക് ജന്മദിന ആശംസകളുമായി പൃഥ്വിരാജ് "
english_title: "Prithviraj wishes Supriya on her birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58487/prithviraj-wishes-supriya-on-her-birthday"
published_at: "2022-07-31T12:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e621b036103_supriya.jpg"
keywords: []
---

# സുപ്രിയയ്‍ക്ക് ജന്മദിന ആശംസകളുമായി പൃഥ്വിരാജ് 

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് സുപ്രിയ മേനോനും പൃഥ്വിരാജും. ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് എന്ന നിലയിലും ഇന്ന് സുപ്രിയ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സുപ്രിയ മേനോന്റെ ജന്മദിനമാണ് ഇന്ന്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് സുപ്രിയ മേനോനും പൃഥ്വിരാജും. ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് എന്ന നിലയിലും ഇന്ന് സുപ്രിയ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സുപ്രിയ മേനോന്റെ ജന്മദിനമാണ് ഇന്ന്.

പ്രിയതമയ്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. കടുവ എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ 'കടുവ'യുടെ കളക്ഷൻ 40 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58487/prithviraj-wishes-supriya-on-her-birthday)