---
title: "സുരേഷ് ഗോപിയുടെ തിരിച്ചുവരവ്; 'പാപ്പന്‍' ആദ്യദിനം നേടിയത്"
english_title: "Suresh Gopi's comeback; 'Pappan' won on the first day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58462/suresh-gopis-comeback-pappan-won-on-the-first-day"
published_at: "2022-07-31T10:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e60b820fdd7_pappan.jpg"
keywords: []
---

# സുരേഷ് ഗോപിയുടെ തിരിച്ചുവരവ്; 'പാപ്പന്‍' ആദ്യദിനം നേടിയത്

> **Lead Summary:** തിയറ്ററുകളില്‍ മുന്‍പത്തേതുപോലെ ആളെത്തുന്നില്ലെന്ന ചലച്ചിത്രമേഖലയുടെ ആശങ്ക്ക്കിടയിലും നിരവധി ചിത്രങ്ങളാണ് പുതുതായി എത്തിക്കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ചെറിയ ചിത്രങ്ങളും സൂപ്പര്‍താരങ്ങളുടെ വലിയ പ്രോജക്റ്റുകളുമുണ്ട്.

## Article Content

തിയറ്ററുകളില്‍ മുന്‍പത്തേതുപോലെ ആളെത്തുന്നില്ലെന്ന ചലച്ചിത്രമേഖലയുടെ ആശങ്ക്ക്കിടയിലും നിരവധി ചിത്രങ്ങളാണ് പുതുതായി എത്തിക്കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ചെറിയ ചിത്രങ്ങളും സൂപ്പര്‍താരങ്ങളുടെ വലിയ പ്രോജക്റ്റുകളുമുണ്ട്.

അതില്‍ തിയറ്റര്‍ വ്യവസായം കൗതുകത്തോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു പാപ്പന്‍ . പല കാലങ്ങളിലായി ഒട്ടേറെ വന്‍ ഹിറ്റുകള്‍ സമ്മാനിച്ച ജോഷിയും (Joshiy) സുരേഷ് ഗോപിയും (Suresh Gopi) ഒരിടവേളയ്ക്കു ശേഷം ഒന്നിക്കുന്നു എന്നതായിരുന്നു ആ കാത്തിരിപ്പിന്‍റെ മൂലകാരണം.

തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കാന്‍ ആ ഹിറ്റ് കൂട്ടുകെട്ടിന് എത്രത്തോളം സാധിക്കും എന്നതായിരുന്നു ചോദ്യം. ഇപ്പോഴിതാ ആ പരീക്ഷയില്‍ അവര്‍ വിജയിച്ചു എന്നാണ് കളക്ഷന്‍ കണക്കുകള്‍ നല്‍കുന്ന സൂചന. ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം 3.16 കോടി നേടിയതായാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.

കേരളത്തില്‍ ആകെ ആദ്യദിനം നടന്നത് 1157 പ്രദര്‍ശനങ്ങളാണെന്നും ഇത് സംബന്ധിച്ച് പുറത്തിറക്കപ്പെട്ട പോസ്റ്ററില്‍ പറയുന്നു. വൈഡ് റിലീസിന്‍റെ പുതുകാലത്ത് ആദ്യമായെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് പാപ്പന്‍.

സുരേഷ് ഗോപിയുടെ താരമൂല്യത്തിന്‍റെ പുതുകാലത്തെ വിലയിരുത്തല്‍ കൂടിയാവും പാപ്പന്‍റെ ബോക്സ് ഓഫീസിലെ മുന്നോട്ടുള്ള പ്രയാണമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/58462/suresh-gopis-comeback-pappan-won-on-the-first-day)