ജീവിതത്തെ മാറ്റി മറിച്ച സംഭവത്തെപ്പറ്റി സംയുക്ത മേനോൻ

ജീവിതത്തെ മാറ്റി മറിച്ച സംഭവത്തെപ്പറ്റി സംയുക്ത മേനോൻ
2022-07-31T08:54:00 | By Kavya N

'തീവണ്ടി' എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോൻ. ഇപ്പോൾ പൃഥ്വിരാജിന്റെ കടുവ എന്ന ചിത്രത്തിൽ വീട്ടമ്മയായി അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് താരം. പൃഥ്വരാജിൻ്റെ ഭാര്യയായി എത്തുന്ന ഏൽസ കുര്യൻ എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക പ്രശംസ ലഭിക്കുകയും ചെയ്തു.

തന്റെ വിശേഷങ്ങൾ എല്ലാം തന്റെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അഭിനയ മികവ് കൊണ്ടും ചിത്രത്തിൻ്റെ സെലക്ഷൻ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ താരം കൂടിയാണ് സംയുക്ത. അടുത്തിടെ ശ്രീകണ്ഠൻ നായരുടെ 'ഫ്ലവേഴ്സ് ഒരു കോടി' എന്ന ഷോയിൽ എത്തിയപ്പോൾ സംയുക്ത സ്‌കൂബ ഡൈവിംഗ് നടത്തിയതിനെ പറ്റി പങ്കുവെച്ച അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.


ആദ്യമായി മാൽഡീവ്സിൽ പോയപ്പോഴുണ്ടായ അനുഭവമാണ് വേദിയിൽ പങ്കുവെച്ചത്. 'അവിടെ എത്തിയപ്പോൾ അപ്രതീക്ഷിതമായാണ് സ്കൂബ ഡൈവിം​ഗ് നടത്തിയത്. ആദ്യം കുറച്ച് ദൂരമാണ് പോയതെങ്കിലും വ്യത്യസ്തമായ അനുഭവം സ്കൂബ ഡൈവിങ്ങിലൂടെ ലഭിച്ചപ്പോൾ കൂടുതൽ ആഴത്തിലേക്ക് ഡൈവ് ചെയ്‌തു. ഇത് തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരനുഭവമായി മാറുകയായിരുന്നു', സംയുക്ത പറഞ്ഞു.

'ജീവിതത്തോടും ജോലിയോടുമുള്ള കാഴ്ച്ചപ്പാട് അതിന് ശേഷം മാറി. അത് മറ്റൊരു ലോകമായിരുന്നുവെന്നും സംയുക്ത തന്റെ സ്‌കൂബ ഡൈവിംഗ് അനുഭവങ്ങളെ പറ്റി വേദിയിൽ പറഞ്ഞു. കടലിനടിയിലെ ചെറിയ ഗുഹകളിലൂടെയും മറ്റുമുള്ള ഡൈവ് ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളാണ് നൽകിയത്', സംയുക്ത കൂട്ടിച്ചേർത്തു. സംയുക്ത സിനിമ മേഖലയിൽ എത്തുന്നത് പോപ്കോൺ എന്ന ചിത്രത്തിലൂടെയാണ്.


എന്നാൽ അഭിനയിക്കണം എന്ന ആ​ഗ്രഹത്തിൻ്റെ പുറത്ത് പോയി ചെയ്തതാണ് ആ സിനിമ. അന്ന് അഭിനയിക്കാനുള്ള അറിവ് വളരെ കുറവായിരുന്നു. സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങിയപ്പോൾ തന്നെ അറിയാമായിരുന്നു താൻ ചെയ്യുന്നത് ശരിയല്ല എന്ന്. പക്ഷെ ഏറ്റെടുത്തത് കൊണ്ട് പൂർത്തിയാക്കിയതാണ് ആ സിനിമ. അങ്ങനെ അത് ചെയ്ത് തീർത്തു. പിന്നീട് സ്വന്തമായി എന്തെങ്കിലും നേടണം എന്ന ആഗ്രഹത്തിന്റെ പുറത്ത് നിൽക്കുന്ന സമയത്താണ് തീവണ്ടിയിലേക്ക് അവസരം ലഭിക്കുന്നത്.

Content Highlight: Samyukta Menon on the life-changing event

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup