---
title: "ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി"
english_title: "Mahalakshmi on the initials,"
publisher: "moviemax.in"
canonical_url: "https://moviemax.in/news/5842/mahalakshmi-on-the-initials"
published_at: "2021-10-18T15:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d44c29594e_dileep.jpg"
keywords: []
---

# ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി

> **Lead Summary:** മലയാളത്തിന്റെ താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരുടെയും വിശേഷങ്ങള്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാണുന്നത് .ഇപ്പോഴിതാ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചിരിക്കുകയാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്.

## Article Content

മലയാളത്തിന്റെ താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരുടെയും വിശേഷങ്ങള്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാണുന്നത് .ഇപ്പോഴിതാ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചിരിക്കുകയാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്.

ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ചേച്ചി മീനാക്ഷിയുടെ തോളിൽ തലചായ്ച്ച് കിടക്കുന്ന മഹാലക്ഷ്മിയേയും ചിത്രത്തിൽ കാണാം.

അടുത്തിടെ വിമാനത്താവളിൽ വച്ച് ആരാധകർ പകർത്തിയ മഹാലക്ഷ്മിയുടെ ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു.മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയിൽ കാണാനാവുക. തൊട്ടുപിന്നിൽ ദിലീപുമുണ്ട്. എവിടെ വച്ചാണെന്നോ എന്നാണെന്നോ വീഡിയോ പകർത്തിയതെന്ന വിവരം ലഭ്യമല്ല.

കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്.

ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

### Related Links & Sources
- [Original Story Source](https://moviemax.in/news/5842/mahalakshmi-on-the-initials)