---
title: "നയൻതാരയേക്കാൾ ഇരട്ടി ശമ്പളമുള്ള നായിക; അമ്പരന്ന് ആരാധകർ"
english_title: "Heroine paid twice as much as Nayanthara; Surprised fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58407/heroine-paid-twice-as-much-as-nayanthara-surprised-fans"
published_at: "2022-07-30T22:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e566140a215_Untitled-1.jpg"
keywords: []
---

# നയൻതാരയേക്കാൾ ഇരട്ടി ശമ്പളമുള്ള നായിക; അമ്പരന്ന് ആരാധകർ

> **Lead Summary:** **തെ**ന്നിന്ത്യയുടെ സൂപ്പർ താരമാണ് നയൻതാര. 10 കോടി രൂപയാണ് നയൻതാരയ്ക്ക് പ്രതിഫലമായി പുതിയ ചിത്രത്തിൽ ലഭിക്കുക. എന്നാൽ നയൻതാരയല്ല തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. അത് ഉർവശി റൗതേലയാണ്.

## Article Content

**തെ**ന്നിന്ത്യയുടെ സൂപ്പർ താരമാണ് നയൻതാര. 10 കോടി രൂപയാണ് നയൻതാരയ്ക്ക് പ്രതിഫലമായി പുതിയ ചിത്രത്തിൽ ലഭിക്കുക. എന്നാൽ നയൻതാരയല്ല തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. അത് ഉർവശി റൗതേലയാണ്.

ശരവണ സ്റ്റോഴ്‌സ് നിർമിച്ച് അരുൾ ശരവണൻ നായകനായ ‘ദ ലജൻഡ്’ എന്ന ചിത്രത്തിൽ ഉർവശി റൗതേലയ്ക്ക് ലഭിച്ചത് 20 കോടി രൂപയാണ്. ഹിന്ദി താരമായ ഉർവശിയുടെ ആദ്യ തമിഴ് ചിത്രമാണ് ലെജൻഡ്.

കഴിഞ്ഞ പത്ത് വർഷമായി ദക്ഷിണേന്ത്യൻ താര ലോകം അടക്കി വാഴുന്ന, ആരാധകർ ഏറെ സ്നേഹത്തോടെ നയൻസ് എന്ന് വിളിക്കുന്ന നയൻതാര, വിവാഹ ശേഷമാണ് പ്രതിഫലം ഉയർത്തുന്നത്. ഷാറുഖ് ഖാനൊപ്പം അഭിനയിച്ച ജവാൻ എന്ന ചിത്രമാണ് നയൻതാരയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ജവാനിൽ നയൻതാരയ്ക്ക് 7 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തതായി നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് നയൻതാര അഭിനയിക്കുക. പത്ത് കോടി രൂപയാണ് താരം പ്രതിഫലമായി ചോദിച്ചതെന്നും ഇതിന് നിർമാതാക്കൾ സമ്മതം മൂളിയെന്നും റിപ്പോർട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58407/heroine-paid-twice-as-much-as-nayanthara-surprised-fans)