---
title: "വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍ നായകന്‍; 'സബാഷ് ചന്ദ്രബോസ്' ട്രെയ്‍ലര്‍"
english_title: "Vishnu Unnikrishnan is the hero; 'Sabash Chandra Bose' trailer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58391/vishnu-unnikrishnan-is-the-hero-sabash-chandra-bose-trailer"
published_at: "2022-07-30T21:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e54fd8989fb_sabash.jpg"
keywords: []
---

# വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍ നായകന്‍; 'സബാഷ് ചന്ദ്രബോസ്' ട്രെയ്‍ലര്‍

> **Lead Summary:** വിഷ്‍ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സബാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് വി സി അഭിലാഷ്.

## Article Content

വിഷ്‍ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സബാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് വി സി അഭിലാഷ്.

ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സുധി കോപ്പ, ഇര്‍ഷാദ്, കോട്ടയം രമേശ്, സ്നേഹ പിലിയേരി, രമ്യ സുരേഷ്, ശ്രീജ ദാസ്, ഭാനുമതി പയ്യന്നൂര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പന്‍ ആണ്.

ഛായാഗ്രഹണം സജിത് പുരുഷൻ, എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് എല്‍ പ്രദീപ്, ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്‍റണി, കലാസംവിധാനം സാബുറാം, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് സജി കൊരട്ടി, കൊറിയോഗ്രഫി സ്പ്രിംഗ്, ആക്ഷന്‍ ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, പിആര്‍ഒ വാഴൂര്‍ ജോസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58391/vishnu-unnikrishnan-is-the-hero-sabash-chandra-bose-trailer)