---
title: "മാലാഖയെ പോലെ താരം;  മൃദുലയുടെ ഫോട്ടോഷൂട്ട് ചിത്രം വൈറലാകുന്നു "
english_title: "Mridula's photoshoot picture goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58314/mridulas-photoshoot-picture-goes-viral"
published_at: "2022-07-30T15:37:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e504a1d311c_mridula.jpg"
keywords: []
---

# മാലാഖയെ പോലെ താരം;  മൃദുലയുടെ ഫോട്ടോഷൂട്ട് ചിത്രം വൈറലാകുന്നു 

> **Lead Summary:** മലയാളികള്‍ക്കായി ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് . സീരിയല്‍ താരമായ യുവ കൃഷ്ണയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം.

## Article Content

മലയാളികള്‍ക്കായി ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് . സീരിയല്‍ താരമായ യുവ കൃഷ്ണയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം.

ഭാര്യ പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല 'തുമ്പപ്പൂ' എന്ന പരമ്പരയിലായിരുന്നു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കേ ആയിരുന്നു പരമ്പരയിൽ നിന്ന് തൽക്കാലം മാറി നിന്നത്. താനൊരു അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ചായിരുന്നു മൃദുലയുടെ പിൻമാറ്റം.

**

ഗർഭിണിയായ ആദ്യ സമയം മുതലുള്ള വിശേഷങ്ങൾ യുവയും മൃദുലയും പങ്കുവെച്ചിരുന്നു. ഗര്‍ഭിണിയായ മൃദുലയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദി വരുമെന്നും.

ഭക്ഷണത്തിന്റെ മണം എത്തിയാല്‍ തീരെയും കഴിക്കാന്‍ പറ്റില്ലെന്നും ഇതിനാൽ മൂക്കില്‍ പഞ്ഞിയും വെച്ചാണ് ഭക്ഷണം കഴിക്കുന്നതും വീഡിയോയായി പുറത്തുവന്നിരുന്നു. ഇതിന് പിന്നിലും യുവയാണെന്നാണ് സഹോദരി വെളിപ്പെടുത്തിയിരുന്നു.

അമ്മ ജീവിതത്തിന്റെ ഓരോ മുഹൂർത്തങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഗർഭകാലം ആഘോഷമാക്കിയതിന്റെ നേർ സാക്ഷ്യമാണ് മുദുലയുടെയും യുവയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ.

ഇപ്പോഴിതാ പൂർണ ഗർഭിണിയായ താരത്തിന്റെ ഏറെ രസകരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

[https://www.instagram.com/mridhulavijai/?utm_source=ig_embed&ig_rid=787328a4-59ae-4ea0-a368-b3a4f9922047**](https://www.instagram.com/mridhulavijai/?utm_source=ig_embed&ig_rid=787328a4-59ae-4ea0-a368-b3a4f9922047)

ലൈറ്റ് പർപ്പിൾ കളർ മെറ്റേണിറ്റി വെയറിൽ ഒരു മാലാഖയെ പോലെയാണ് മൃദുലയുടെ ചിത്രങ്ങൾ നിറവയറിൽ ഏറെ മനോഹരിയായിട്ടുണ്ടെന്ന് ആരാധകർ കമന്റ് ചെയ്യുന്നു. തിരുവനന്തപുരം ആറ്റുകാല്‍ അമ്പലത്തില്‍വച്ച് കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് ആയിരുന്നു ഇരുവരും വിവാഹിതരായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58314/mridulas-photoshoot-picture-goes-viral)