---
title: "രണ്ട് ഷർട്ട് എങ്കിലും വാങ്ങി തരാൻ ദിലീപ് കെഞ്ചി;  വി.എസ് സുരേഷ് പറയുന്നു "
english_title: "Dilip Kenchi to buy at least two shirts; Says VS Suresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58295/dilip-kenchi-to-buy-at-least-two-shirts-says-vs-suresh"
published_at: "2022-07-30T14:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4f4a446d2c_dileep.jpg"
keywords: []
---

# രണ്ട് ഷർട്ട് എങ്കിലും വാങ്ങി തരാൻ ദിലീപ് കെഞ്ചി;  വി.എസ് സുരേഷ് പറയുന്നു 

> **Lead Summary:** മലയാളത്തിലെ ജനപ്രിയ താരമാണ് ദിലീപ് . നടന്റെ ഓരോ സിനിമകളും അത്രയേറെ പ്രിയപ്പെട്ടതാണ് മലയാളികൾക്ക് . ഇപ്പോഴിതാ ദിലീപിനെ കുറിച്ച് നിർമ്മാതാവ് വി.എസ് സുരേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടുന്നത് .

## Article Content

മലയാളത്തിലെ ജനപ്രിയ താരമാണ് ദിലീപ് . നടന്റെ ഓരോ സിനിമകളും അത്രയേറെ പ്രിയപ്പെട്ടതാണ് മലയാളികൾക്ക് . ഇപ്പോഴിതാ ദിലീപിനെ കുറിച്ച് നിർമ്മാതാവ് വി.എസ് സുരേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടുന്നത് .

കുടുംബ കോടതി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലോക്കേഷനിൽ വെച്ച് രണ്ട് ഷർട്ട് എങ്കിലും വാങ്ങി തരാൻ ദിലീപ് തന്നോട് കെഞ്ചിയിട്ടുണ്ടെന്ന് നിർമ്മാതാവ് വി.എസ് സുരേഷ്. ദീലിപിനെ പ്രധാന കഥാപാത്രമാക്കി വിജി തമ്പി ഒരുക്കിയ ചിത്രമായിരുന്നു കുടുംബ കോടതി.

ഹിറ്റായി മാറിയ ചിത്രത്തിന്റെ നിർമ്മാണ വേളയിൽ ഉണ്ടായ രസകരമായ കാര്യങ്ങൾ തുറന്ന് പറയുകയാണ് നിർമ്മാതാവ് വി.എസ് സുരേഷ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്.

ദീലിപ് സിനിമയിൽ സജീവമായി വരുന്ന സമയത്താണ് കുടുംബ കോടതി എന്ന ചിത്രം ചെയ്യുന്നത്. ആ സമയത്ത് കോസ്റ്റ്യൂസ് ഒന്നും അധികമില്ലാത്ത സമയമായിരുന്നു.

അങ്ങനെ ഒരിക്കൽ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് ദീലിപ് വന്ന് തന്നോട് ചേട്ടാ പ്ലാറ്റ് ഫോമിൽ നിന്നെങ്കിലും രണ്ട് ഷർട്ട് വാങ്ങി തരണമെന്ന് കെഞ്ചി ചോദിക്കേണ്ട സാഹചര്യം വരെ വന്നിട്ടുണ്ട്.

അവസാനം വാങ്ങി തരാമെന്ന് താൻ പറഞ്ഞെന്നും, പിന്നീട് വാങ്ങി കൊടുത്തെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് സ്വന്തം ഡ്രെസ്സുകളാണ് കൂടുതലായും ആഭിനേതാക്കാൾ ഉപയോഗിച്ചിരുന്നത്. അതുപോലെ സിനിമ ചിത്രീകരണ സമയത്ത് പെെസയിലുണ്ടായ കുറവ് കാരണം ഉദ്ദേശിച്ച പോലെ ഷൂട്ടിട്ട് നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.,

### Related Links & Sources
- [Original Story Source](https://moviemax.in/news/58295/dilip-kenchi-to-buy-at-least-two-shirts-says-vs-suresh)