3.15 കോടിയുടെ ലംബോര്‍ഗിനി രണ്ടാമതും വാങ്ങി ജനപ്രിയ ഗായകന്‍!

3.15 കോടിയുടെ ലംബോര്‍ഗിനി രണ്ടാമതും വാങ്ങി ജനപ്രിയ ഗായകന്‍!
2022-07-30T14:12:00 | By Susmitha Surendran

ടോപ്പ് ടക്കര്‍ , ഡ്രൈവിംഗ് സ്ലോ തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ റാപ്പര്‍ ഗായകനാണ് ബാദ്‍ഷാ. അദ്ദേഹം ഒരു ആഡംബര കാര്‍ പ്രേമി കൂടിയാണ്. ഇപ്പോഴിതാ പുതിയൊരു ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കിയിരിക്കുകയാണ് ഗായകന്‍.

ബാദ്ഷാ വാങ്ങിയ പുതിയ എസ്‌യുവിക്ക് നിയോ നോക്റ്റിസ് പെയിന്റ് സ്‍കീമിൽ 22 ഇഞ്ച് റിമ്മുകൾ ലഭിക്കുന്നു. നിലവിൽ ലംബോർഗിനിയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നമാണ് ഉറുസ്. ഉറൂസിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 3.15 കോടി മുതലാണ്. ഉയര്‍ന്ന പതിപ്പായ പേൾ ക്യാപ്‌സ്യൂൾ പതിപ്പിന് 3.43 കോടി രൂപ വരെ ഈ വില ഉയരുന്നു (എക്സ്-ഷോറൂം).



അതേസമയം ഈ കാർ ബാദ്ഷായുടെ രണ്ടാമത്തെ ലംബോർഗിനി ഉറൂസ് കൂടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം അദ്ദേഹം മുമ്പ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ലംബോര്‍ഗിനി ഉറൂസ് വാങ്ങിയിരുന്നു. മനോഹരമായ റോസോ ആന്ററോസ് ഷേഡിലുള്ളതാണ് ഈ ഉറൂസ്. ഒരു റോൾസ് റോയ്‌സ് റൈത്തും അദ്ദേഹത്തിന്‍റെ ഗാരേജില്‍ നേരത്തെ തന്നെ ഉണ്ട്. റോൾസ് റോയ്‌സ് റൈത്ത് ഇന്ത്യയിൽ വളരെ അപൂർവ്വമാണ്. ഒപ്പം ഔഡി ക്യു8ഉം ബാദ്ഷായുടെ സമ്പന്നമായ ഗാരേജില്‍ ഉണ്ട്.

അടുത്തിടെയാണ് ബാദ്ഷാ ഈ ഏറ്റവും പുതിയ ഔഡി ക്യു8 സ്വന്തമാക്കിയത്. 2022 മെയ് മാസത്തില്‍ ആണ് മെറ്റാലിക് ഡ്രാഗൺ ഓറഞ്ച് നിറത്തിലുള്ള പുതിയ ഔഡി ക്യു8 ആണ് ഗായകന് ലഭിച്ചത്. 1.4 കോടിയോളം രൂപ വില വരുന്ന ഈ ഔഡിയും ആള്‍ക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നു. ഒപ്പം ബി‌എം‌ഡബ്ല്യു 640 ഡി, ജാഗ്വാർ സെഡാൻ എന്നിവ ഉൾപ്പെടെ മറ്റ് ആഡംബര ബ്രാൻഡഡ് വാഹനങ്ങളുടെ ഒരു ശ്രേണിയും ബാദ്ഷായ്ക്ക് ഉണ്ട്.

Content Highlight: Now the singer owns a new Lamborghini Urus.

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup