---
title: "ദിൽഷയ്‌ക്കൊപ്പം  പുതിയ അതിഥി? പുത്തന്‍ ബെൻസിനൊപ്പം ദിൽഷ പ്രസന്നൻ"
english_title: "New guest in Dilsha's Garage? Dilsha Prasanna with the new Benz"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58272/new-guest-in-dilshas-garage-dilsha-prasanna-with-the-new-benz"
published_at: "2022-07-30T12:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4da5edb88f_dilsha.jpg"
keywords: []
---

# ദിൽഷയ്‌ക്കൊപ്പം  പുതിയ അതിഥി? പുത്തന്‍ ബെൻസിനൊപ്പം ദിൽഷ പ്രസന്നൻ

> **Lead Summary:** ബിഗ്ഗ്‌ ബോസ് പ്രേക്ഷകരുടെ പ്രിയതാരമാണ് ദിൽഷ പ്രസന്നൻ. ഷോയുടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ദിൽഷ അറിയപ്പെടുന്ന ഒരു നർത്തകിയും അഭിനേത്രിയുമാണ്. ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയാണ് ദില്‍ഷ.

## Article Content

ബിഗ്ഗ്‌ ബോസ് പ്രേക്ഷകരുടെ പ്രിയതാരമാണ് ദിൽഷ പ്രസന്നൻ. ഷോയുടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ദിൽഷ അറിയപ്പെടുന്ന ഒരു നർത്തകിയും അഭിനേത്രിയുമാണ്. ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയാണ് ദില്‍ഷ.

ബിബിയിൽ നിന്നും വന്നതിന് പിന്നാലെ ഫോട്ടോഷൂട്ടുകളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ ദില്‍ഷ പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ബെൻസിന്‍റെ എസ്എൽസി എഎംജി കാറിനൊപ്പമുള്ള വീഡിയോയാണ് ദില്‍ഷ പങ്കുവെച്ചത്.

**

ദില്‍ഷ പുതിയ കാര്‍ വാങ്ങിയെന്ന തരത്തിലാണ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതേസമയം, ചില വിമർശനങ്ങളും ദില്‍ഷയ്ക്ക് എതിരെ ഉയരുന്നുണ്ട്. അമ്പത് ലക്ഷം പലർക്കും നൽകും എന്നു പറഞ്ഞിരുന്നല്ലോ, എവിടെ അതെന്നാണ് ചിലരുടെ കമ്മന്റ്.

എന്നാൽ ഡോ. റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ടാണ് ദിൽഷ വിജയിച്ചതെന്നും താരം ഒന്നാം സ്ഥാനത്ത് എത്താൻ അർഹയല്ല എന്ന പ്രചാരണങ്ങളും നടന്നിരുന്നു. തനിക്കെതിരെ ഉയർന്ന ഇത്തരം ആരോപണങ്ങളിൽ ദിൽഷ മൗനം പാലിച്ചുവെങ്കിലും പിന്നീട് പ്രതികരണവുമായി ദിൽഷ എത്തിയിരുന്നു.

[https://www.instagram.com/dilsha__prasannan__/?utm_source=ig_embed&ig_rid=3c8a4189-c84e-4a31-a290-cca2bcffb7c9**](https://www.instagram.com/dilsha__prasannan__/?utm_source=ig_embed&ig_rid=3c8a4189-c84e-4a31-a290-cca2bcffb7c9)

ഒരു വീഡിയോയിലൂടെയാണ് ദിൽഷയുടെ പ്രതികരണം. ഇതില്‍ താനും ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചു എന്നും ദില്‍ഷ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/58272/new-guest-in-dilshas-garage-dilsha-prasanna-with-the-new-benz)