---
title: "ഒരിക്കലും കല്യാണം കഴിക്കില്ല;  തീരുമാനം അറിയിച്ച് നടി സനുഷ"
english_title: "will never marry; Actress Sanusha informed that decision"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58260/will-never-marry-actress-sanusha-informed-that-decision"
published_at: "2022-07-30T11:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4cfe5d4304_sanusha.jpg"
keywords: []
---

# ഒരിക്കലും കല്യാണം കഴിക്കില്ല;  തീരുമാനം അറിയിച്ച് നടി സനുഷ

> **Lead Summary:** സെലിബ്രിറ്റികളുടെ വിവാഹം തങ്ങളുടെ കുടുംബത്തിലെ ഒരു വിവാഹം പോലെ തന്നെയാണ് ആരാധകര്‍ കാണാറുള്ളത്. ഇവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നത് മുതല്‍ സന്തോഷത്തില്‍ ആയിരിക്കും ആരാധകരും.

## Article Content

സെലിബ്രിറ്റികളുടെ വിവാഹം തങ്ങളുടെ കുടുംബത്തിലെ ഒരു വിവാഹം പോലെ തന്നെയാണ് ആരാധകര്‍ കാണാറുള്ളത്. ഇവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നത് മുതല്‍ സന്തോഷത്തില്‍ ആയിരിക്കും ആരാധകരും.

നടിമാര്‍ ഓരോ ചിത്രം പോസ്റ്റ് ചെയ്യുമ്പോഴും വിവാഹം എന്നാണ് എന്ന ചോദ്യവും കമന്റ് ബോക്‌സില്‍ വരാറുണ്ട്. നടി സനുഷയും ഈ ചോദ്യം നിരന്തരം കേള്‍ക്കാറുണ്ട്. ഇപ്പോള്‍ അതിനുള്ള മറുപടി സനുഷ തന്നെ കൊടുത്തു.

സനുഷ സന്തോഷ് പങ്കുവെച്ച ഏറ്റവും പുതിയ റീല്‍ വീഡിയോയില്‍ ആണ് ഒരിക്കലും കല്യാണം കഴിക്കില്ല എന്ന് പറയുന്നത്. ‘ഞാന്‍ എപ്പോള്‍ കല്യാണം കഴിക്കും’ എന്ന ചോദ്യത്തിന് ഇന്‍സ്റ്റഗ്രാം നല്‍കുന്ന ഉത്തരം ‘ഒരിക്കലും അത് സംഭവിയ്ക്കില്ല’ എന്നാണ്. അപ്പോഴുള്ള സനുഷയുടെ മുഖഭാവമാണ് രസകരം.

അപ്പോള്‍ ആ കാര്യത്തില്‍ ഇന്‍സ്റ്റഗ്രാം ഒരു തീരുമാനം ആക്കി തന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് സനുഷ വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്. ചിലര്‍ വിവാഹം കഴിക്കണം എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ സനുഷയുടെ തീരുമാനത്തെ പിന്തുണച്ചും രംഗത്തെത്തി.

ബാലതാരമായി സിനിമയില്‍ എത്തി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്തു പിന്നീട് നായികവേഷം വരെ കൈകാര്യം ചെയ്ത നടിയാണ് സനുഷ.

### Related Links & Sources
- [Original Story Source](https://moviemax.in/news/58260/will-never-marry-actress-sanusha-informed-that-decision)