ഷാരൂഖ് ഖാന്‍ ഒപ്പം അഭിനയിക്കാന്‍ സമാന്ത തയ്യാറായില്ല, കാരണം ഇതാണ് .....

ഷാരൂഖ് ഖാന്‍ ഒപ്പം അഭിനയിക്കാന്‍ സമാന്ത തയ്യാറായില്ല, കാരണം ഇതാണ് .....
2021-10-18T13:50:00 | By Susmitha Surendran

ഷാരൂഖ് ഖാന്‍ നായകനാക്കി അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായികയായി എത്തുന്ന എന്ന വാര്‍ത്ത സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് വളരെ അധികം ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നയന്‍താരയെ അല്ലായിരുന്നു എന്ന പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലേക്ക് നായികയായി അറ്റ്‌ലി ആദ്യം മനസ്സില്‍ കണ്ടത് സമാന്ത റുത്ത് പ്രഭുവിനെ ആയിരുന്നു. നടിയോട് സിനിമയെ കുറിച്ച് സംസാരിച്ചു എങ്കിലും, ലയേണ്‍ എന്ന് താത്കാലികമായി പേരിട്ട സിനിമയില്‍ അഭിനയിക്കാം സാം തയ്യാറായില്ല. തുടര്‍ന്നാണ് അറ്റ്‌ലി നയന്‍താരയെ സമീപിച്ചത്.

ഫാമിലി മാന്‍ എന്ന വെബ് സീരീസിലൂടെ ബോളിവുഡ് പ്രേമികളുടെ പ്രിയം പിടിച്ചു പറ്റിയ സമാന്ത ഹിന്ദി സിനിമകളില്‍ സജീവമാകുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. കൂടുതല്‍ സിനിമകള്‍ ബോളിവുഡില്‍ നിന്നും വരുന്നതിനാല്‍ സാം മുംബൈയിലേക്ക് താമസം മാറുന്നു എന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ ഹൈദരബാദ് വിട്ട് താന്‍ എങ്ങോട്ടേക്കും ഇല്ല എന്ന് സാം പറഞ്ഞതോടെ ആ ഗോസിപ്പ് അവസാനിച്ചു.

നയന്‍താരയെ സംബന്ധിച്ച്, തമിഴ് തെലുങ്ക് മലയാളം സിനിമകളില്‍ സൂപ്പര്‍ ലേഡിയാണെങ്കിലും ബോളിവുഡില്‍ ഇതുവരെ ഒരു സിനിമ ചെയ്തിട്ടില്ല. മുന്‍ കാമുകന്‍ പ്രഭു ബോളിവുഡ് സിനിമയില്‍ സജീവമായതിനാലാണ് നയന്‍ ഹിന്ദി സിനിമകളോട് 'നോ' പറയുന്നത് എന്ന ഗോസിപ്പ് ഉണ്ടായിരുന്നു. എന്തായാലും അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പം നയന്‍ ബോളിവുഡില്‍ നാന്ദി കുറിയ്ക്കുകയാണ്.

രാജാറാണി, മാസ്റ്റര്‍ തുടങ്ങിയ ചിത്രം സംവിധാനം ചെയ്ത് തമിഴില്‍ മുന്‍നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്ന സംവിധായകനാണ് അറ്റ്‌ലി. സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ എല്ലാം വിജയിപ്പിച്ച അറ്റ്‌ലിയുടെ ഷാരൂഖ് ഖാന്‍ ചിത്രവും ഇതിനോടകം വിജയം ഉറപ്പിച്ചു കഴിഞ്ഞു. നയന്‍താരയെയും ഷാരൂഖ് ഖാനെയും കൂടാതെ പ്രിയാമണി, യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എന്ന പ്രത്യേകതയും ഉണ്ട്.

പത്തന്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു ഷാരൂഖ് ഖാന്‍. ജോണ്‍ അബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അതിഥി താരമായി സല്‍മാന്‍ ഖാനും അഭിനയിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 2022 ല്‍ റിലീസ് ചെയ്യും. നിലവില്‍ മകന്‍ ആര്യന്‍ ഖാന്‍ മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഷാരൂഖ് ഖാന്‍.

അഭിനയത്തിനൊപ്പം നിര്‍മാണ മേഖലയിലും സജീവമാണ് ഇപ്പോള്‍ നയന്‍താര. മലയാളത്തില്‍ ഗോള്‍ഡ് എന്ന അല്‍ഫോണ്‍സ് ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകന്‍. തമിഴില്‍ കാമുകന്‍ വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് നയന്‍ പൂര്‍ത്തിയാക്കി. ചിത്രത്തില്‍ സമാന്തയാണ് മറ്റൊരു നായികാ വേഷം ചെയ്യുന്നത്. ശാകുന്തളം എന്ന ചിത്രമാണ് സമാന്തയുടെ അടുത്ത റിലീസ്. ഇതിന് പുറമെ ഇപ്പോള്‍ രണ്ട് ദ്വിഭാഷ ചിത്രങ്ങളും സാം കരാറ് ചെയ്തിട്ടുണ്ട്.

Content Highlight: Samantha is not ready to act with Shah Rukh Khan because this is .....

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup