---
title: "രണ്‍ബീര്‍ കപൂറിന്റെ സിനിമ ചിത്രീകരിക്കുന്നതിനിടെ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു"
english_title: "A massive fire broke out during the shooting of Ranbir Kapoor's film; One died"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58243/a-massive-fire-broke-out-during-the-shooting-of-ranbir-kapoors-film-one-died"
published_at: "2022-07-30T11:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4c63e9de0d_ranveer.jpg"
keywords: []
---

# രണ്‍ബീര്‍ കപൂറിന്റെ സിനിമ ചിത്രീകരിക്കുന്നതിനിടെ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

> **Lead Summary:** ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വന്‍ തീപിടിത്തം. തീപിടുത്തത്തിനിടെ പൊള്ളലേറ്റ് 32 കാരനായ യുവാവ് മരിച്ചു. മനീഷ് ആണ് മരിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിനുമുമ്പ് തന്നെ മരണപ്പെട്ടിരുന്നു.

## Article Content

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വന്‍ തീപിടിത്തം. തീപിടുത്തത്തിനിടെ പൊള്ളലേറ്റ് 32 കാരനായ യുവാവ് മരിച്ചു. മനീഷ് ആണ് മരിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിനുമുമ്പ് തന്നെ മരണപ്പെട്ടിരുന്നു.

മുംബൈയിലെ അന്ധേരിയില്‍ വെള്ളിയാഴ്ച വൈകിട്ട് 4 30നാണ് തീപിടുത്തം ഉണ്ടായത്. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. രാത്രി 10:30തോടെയാണ് തീ പൂര്‍ണമായി അണക്കാന്‍ കഴിഞ്ഞത്. അപകടത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു. അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

**

അന്ധേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് അടുത്തുള്ള ചിത്രകൂട് ഗ്രൗണ്ടിലായിരുന്നു സിനിമയുടെ സെറ്റ്. പാട്ട് ചിത്രീകരിക്കാനാണ് സെറ്റിട്ടത്. അപകടസമയത്ത് താരങ്ങള്‍ സെറ്റിലുണ്ടായിരുന്നില്ല. അടുത്ത ആഴ്ച മുംബൈ ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ തീപിടിത്തത്തെ തുടര്‍ന്ന് ഷൂട്ടിങ് മാറ്റിവച്ചു.

[https://www.instagram.com/viralbhayani/?utm_source=ig_embed&ig_rid=513de2a2-2b3a-4a8f-a055-af97314003cf**](https://www.instagram.com/viralbhayani/?utm_source=ig_embed&ig_rid=513de2a2-2b3a-4a8f-a055-af97314003cf)

തീപിടിത്തമുണ്ടായ സെറ്റ് വമ്പന്‍ ഗാനചിത്രീകരണത്തിനായി തയാറാക്കിയതാണ്. 400ഓളം നര്‍ത്തകരെ പങ്കെടുപ്പിച്ച് ഗാനരംഗം ചിത്രീകരിക്കാനായിരുന്നു പദ്ധതി. ശ്രദ്ധ കപൂറിനെ ഉള്‍പ്പെടുത്തി ചില ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അസുഖ ബാധിതയായതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരുന്നു. അടുത്ത ദിവസം ഷൂട്ടിങ് പുനരാരംഭിക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. സെറ്റിലെ മൂന്നു ഫ്‌ളോറുകളും കത്തി നശിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/58243/a-massive-fire-broke-out-during-the-shooting-of-ranbir-kapoors-film-one-died)