---
title: "പൃഥ്വിരാജിന്റെ 'കാപ്പ'യിൽ ജോയിൻ ചെയ്ത് ആസിഫ്"
english_title: "Asif joins Prithviraj's 'Kappa'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58230/asif-joins-prithvirajs-kappa"
published_at: "2022-07-30T10:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4be523ce66_prithviraj_and_asif_ali.jpg"
keywords: []
---

# പൃഥ്വിരാജിന്റെ 'കാപ്പ'യിൽ ജോയിൻ ചെയ്ത് ആസിഫ്

> **Lead Summary:**  ഷാജി കൈലാസ്- പ‍ൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് കാപ്പ. പൃഥ്വിക്കൊപ്പം നടൻ ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ഷൂട്ടിം​ഗ് പുരോ​ഗമിച്ച് കൊണ്ടിരിക്കുന്ന കാപ്പയിൽ ജോയിൻ ചെയ്തിരിക്കുകയാണ് ആസിഫ് അലി.

## Article Content

 ഷാജി കൈലാസ്- പ‍ൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് കാപ്പ. പൃഥ്വിക്കൊപ്പം നടൻ ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ഷൂട്ടിം​ഗ് പുരോ​ഗമിച്ച് കൊണ്ടിരിക്കുന്ന കാപ്പയിൽ ജോയിൻ ചെയ്തിരിക്കുകയാണ് ആസിഫ് അലി.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. താരം വില്ലനായാണോ ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് ചിലർ ചോദിക്കുന്നത്. കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്താണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്.

**

ജൂലൈ 15നാണ് കാപ്പയുടെ ചിത്രീകരണം ആരംഭിച്ചത്. 'കൊട്ട മധു' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അന്ന ബെന്നും ചിത്രത്തിലുണ്ട്. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം.

ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മഞ്ജു വാര്യർ പിന്മാറിയതിന് പിന്നാലെയാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ അപർണ്ണ ചിത്രത്തിലെത്തുന്നത്.

[https://www.facebook.com/theatreofdreamsofficial/videos/1263168054453821/?t=18**](https://www.facebook.com/theatreofdreamsofficial/videos/1263168054453821/?t=18)

ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് 'കാപ്പ'.

### Related Links & Sources
- [Original Story Source](https://moviemax.in/news/58230/asif-joins-prithvirajs-kappa)