---
title: "ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം അറിയിച്ചു അമൃത സുരേഷും ഗോപി സുന്ദറും"
english_title: "Amrita Suresh and Gopi Sundar shared the biggest news of their lives"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58213/amrita-suresh-and-gopi-sundar-shared-the-biggest-news-of-their-lives"
published_at: "2022-07-30T08:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4a03a4658e_amrutha_suresh_and_gopi_sundar.jpg"
keywords: []
---

# ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം അറിയിച്ചു അമൃത സുരേഷും ഗോപി സുന്ദറും

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃത സുരേഷ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനുശേഷം ആയിരുന്നു താരം മലയാളത്തിലെ മുൻനിര ഗായികമാരിൽ ഒരാളായി മാറിയത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃത സുരേഷ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനുശേഷം ആയിരുന്നു താരം മലയാളത്തിലെ മുൻനിര ഗായികമാരിൽ ഒരാളായി മാറിയത്. 

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് താരം സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. അടുത്തിടെ ആയിരുന്നു അമൃതയും ഗോപി സുന്ദറും ഒരുമിച്ചു ജീവിക്കാൻ പോവുകയാണ് എന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

നിരവധി ആളുകൾ ആയിരുന്നു വളരെ മാന്യമായി ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. അതേസമയം കുറെ ഞരമ്പ് രോഗികൾ ഇവരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി എന്നത് മറ്റൊരു വസ്തുതയാണ്.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൺ മിനിറ്റ് മ്യൂസിക് എന്ന കോൺസെപ്റ്റ് തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി സാധാരണക്കാരും കലാകാരും ആണ് അവരുടെ സംഗീത പ്രതിഭ ഒരു മിനിറ്റിനകം പ്രകടിപ്പിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ വീഡിയോ ചെയ്യുന്നത്.

ഇപ്പോൾ ഇവരും ഈ മേഖലയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കാത്തിരിക്കണം എന്നും എത്രയും പെട്ടെന്ന് തന്നെ ഒരു മിനിറ്റ് മ്യൂസിക് വീഡിയോയുമായി തങ്ങൾ എത്തുമെന്നുമാണ് ഇപ്പോൾ ഗോപി സുന്ദർ അറിയിച്ചിരിക്കുന്നത്. അതേസമയം ഞങ്ങൾ വളരെ അക്ഷരമാണ് എന്നും ഞങ്ങൾക്ക് കാത്തിരിക്കാൻ വയ്യ എന്നുമാണ് ആരാധകർ സന്തോഷത്തോടെ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58213/amrita-suresh-and-gopi-sundar-shared-the-biggest-news-of-their-lives)