---
title: "'ഇതാണ് നമ്മുടെ കുഞ്ഞ്'; ഗറില്ലയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ"
english_title: "'This is our baby'; Social media took over Guerrilla's video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58149/this-is-our-baby-social-media-took-over-guerrillas-video"
published_at: "2022-07-29T19:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3e750064bd_garilla.jpg"
keywords: []
---

# 'ഇതാണ് നമ്മുടെ കുഞ്ഞ്'; ഗറില്ലയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

> **Lead Summary:** ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. ഇവയുടെ തനത് പെരുമാറ്റരീതികളും കളിയും കുസൃതികളുമെല്ലാം എപ്പോഴും മനുഷ്യരില്‍ കൗതുകമുണര്‍ത്താറുണ്ട്.

## Article Content

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. ഇവയുടെ തനത് പെരുമാറ്റരീതികളും കളിയും കുസൃതികളുമെല്ലാം എപ്പോഴും മനുഷ്യരില്‍ കൗതുകമുണര്‍ത്താറുണ്ട്.

അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. മൃഗങ്ങളുടെ വീഡിയോകള്‍ ( Animal Video ) നല്ലരീതിയില്‍ പങ്കുവെയ്ക്കാറുള്ള 'വൈറല്‍ഹോഗ്' പേജിലാണ് ഈ വീഡിയോയും വന്നിരിക്കുന്നത്. കാനഡയിലെ ഒരു കാഴ്ചബംഗ്ലാവിലുള്ള ഗറില്ല, തന്‍റെ കുഞ്ഞിനെ സന്ദര്‍ശകരെ എടുത്ത് കാണിക്കുന്നതാണ് വീഡിയോയിലുള്ളത്.

അഭിമാനത്തോടെ ഏറെ, സന്തോഷത്തോടെയാണ് ഈ അമ്മ കുഞ്ഞിനെ എല്ലാവരെയും കാണിക്കുന്നത്. പിഞ്ചുകുഞ്ഞിനെ കൈകളില്‍ തൂക്കിയെടുത്ത് ചില്ലുകൂട്ടിനപ്പുറമുള്ള ഏവരെയും കാണിച്ച ശേഷം, വാത്സല്യപൂര്‍വം അതിനെ ഉമ്മ വെയ്ക്കുകയും ചേര്‍ത്ത് പിടിക്കുകയും കൊഞ്ചിക്കുകയുമെല്ലാം ചെയ്യുകാണ് അമ്മ. സന്ദര്‍ശകരെയും ഈ കാഴ്ച ഒരുപോലെ ആഹ്ളാദിപ്പിച്ചിരിക്കുകയാണ്.

ഇതും വീഡിയോയില്‍ വ്യക്തമായി കാണാം. ശരിക്ക് മനുഷ്യരെ പോലെ തന്നെയുണ്ട് എന്നാണ് ഈ വീഡിയോയ്ക്ക് അധികവും കമന്‍റായി ലഭിച്ചിരിക്കുന്നത്. ഇവരുടെ സ്നേഹവും സന്തോഷവും കാണുന്നത് മനസിന് ആശ്വാസം നല്‍കുന്നുവെന്നും ചിലര്‍ കുറിച്ചിരിക്കുന്നു.

അതേസമയം വീഡിയോയ്ക്ക് വിമര്‍ശകരും ഏറിവരികയാണ്. കാഴ്ചബംഗ്ലാവ് സംസ്കാരത്തിനെതിരെയാണ് ഇവരുടെ രൂക്ഷവിര്‍ശനം. മൃഗങ്ങളെ ഈ രീതിയില്‍ കൂട്ടിലടച്ച് പ്രദര്‍ശനവസ്തുക്കളാക്കി മാറ്റുന്നത് മനുഷ്യരുടെ ക്രൂരതയാണെന്നും ഈ ക്രൂരതയ്ക്ക് അറുതി വരണമെന്നുമാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും വൈറലായ വീഡിയോ .

### Related Links & Sources
- [Original Story Source](https://moviemax.in/news/58149/this-is-our-baby-social-media-took-over-guerrillas-video)