---
title: "പന്തിരിക്കരക്കാരൻ മലയാള സിനിമയിലേക്ക് "
english_title: "Pantirikarakaran to Malayalam cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58107/pantirikarakaran-to-malayalam-cinema"
published_at: "2022-07-29T16:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3bf57a6a46_padachonte_kadhakal.jpg"
keywords: []
---

# പന്തിരിക്കരക്കാരൻ മലയാള സിനിമയിലേക്ക് 

> **Lead Summary:** **പ്ര**തിലിപി ക്രീയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'പടച്ചോന്റെ കഥകൾ' എന്ന ആന്തോളജി സിനിമയിലൂടെ മലയാള സിനിമയിലേക്ക് സഹനടനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേരാമ്പ്രക്കടുത്ത് പന്തിരിക്കര സ്വദേശി അഭിലാഷ് കോക്കാട് .

## Article Content

**പ്ര**തിലിപി ക്രീയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'പടച്ചോന്റെ കഥകൾ' എന്ന ആന്തോളജി സിനിമയിലൂടെ മലയാള സിനിമയിലേക്ക് സഹനടനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേരാമ്പ്രക്കടുത്ത് പന്തിരിക്കര സ്വദേശി അഭിലാഷ് കോക്കാട് .

മലയാളത്തിലെ പ്രമുഖ താരങ്ങളായ ബിജു സോപാനം, ഷെല്ലി, കബനി, വി. കെ ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് .

എഡിറ്റിംഗ് മേഖലയിൽ നിന്നുമാണ് അഭിനയത്തിലേക്ക് എത്തിയത്  . ചിത്രത്തിന്റെ സംവിധായകൻ അഖിൽ ജി ബാബു വഴിയാണ് നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വീഡിയോകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള അഭിലാഷ് ട്രൂവിഷൻ ന്യൂസ് അവതാരകൻ കൂടിയാണ്.

 റിവൈവർ എന്ന ഷോർട്ട് ഫിലിമിന് സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റർക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് . കേരള സർക്കാരിന്റെ ഫോക്ലോർ അക്കാദമി അവാർഡ് ലഭിച്ച പന്തലാട്ടം എന്ന ഡോക്യുമെന്ററിയുടെ ക്യാമറയും എഡിറ്റിംഗും ശബ്ദ സാന്നിധ്യവും അഭിലാഷിന്റെ തന്നെയാണ്

### Related Links & Sources
- [Original Story Source](https://moviemax.in/news/58107/pantirikarakaran-to-malayalam-cinema)