---
title: "വിജയ് ദേവരകൊണ്ടയും രശ്മികയും പ്രണയത്തില്‍, വെളിപ്പെടുത്തി താരം "
english_title: "Vijay Devarakonda and Rashmika are in love, revealed the actor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58072/vijay-devarakonda-and-rashmika-are-in-love-revealed-the-actor"
published_at: "2022-07-29T14:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3a5d77edf8_rashmi_mandhara.jpg"
keywords: []
---

# വിജയ് ദേവരകൊണ്ടയും രശ്മികയും പ്രണയത്തില്‍, വെളിപ്പെടുത്തി താരം 

> **Lead Summary:** ആരാധകര്‍ ഏറെയുള്ള താരമാണ് വിജയ് ദേവരകൊണ്ട. വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും ഒന്നിച്ച് എത്തിയ ചിത്രങ്ങളെല്ലാം ഹിറ്റ് ആയിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇരുവരും ഡേറ്റിംഗ് നടത്തുന്നുണ്ട് എന്നാണ് വിവരം.

## Article Content

ആരാധകര്‍ ഏറെയുള്ള താരമാണ് വിജയ് ദേവരകൊണ്ട. വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും ഒന്നിച്ച് എത്തിയ ചിത്രങ്ങളെല്ലാം ഹിറ്റ് ആയിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇരുവരും ഡേറ്റിംഗ് നടത്തുന്നുണ്ട് എന്നാണ് വിവരം.

പ്രണയത്തെ കുറിച്ചുള്ള നിരവധി വാര്‍ത്ത വന്നിരുന്നുവെങ്കിലും ഇതിനോട് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇത് നിഷേധിച്ചിട്ടുമില്ല താരങ്ങള്‍. ഇപ്പോഴിതാ ആ വാര്‍ത്ത സത്യമാണെന്ന് തെളിയിക്കുകയാണ് നടി അനന്യ പാണ്ഡെ.

ലിഗര്‍ എന്ന സിനിമയിലാണ് വിജയ് ദേവരകൊണ്ടയു അനന്യയും ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് രണ്ടുപേരും. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയിലും താരങ്ങള്‍ പങ്കെടുത്തു.

ഇവിടെവെച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് പ്രണയത്തിലാണെന്ന് അനന്യ പറഞ്ഞത്. ആള് രശ്മി ആണെന്ന് ആരാധകര്‍ ഉറപ്പിച്ചു.

ചില നടന്മാരുടെ പേര് പറഞ്ഞിട്ട് അവര്‍ ആരൊക്കെയാണ് ഡേറ്റിംഗ് നടത്തുന്നതെന്ന് സ്ഥിരീകരിക്കാനാണ് അനന്യയോട് കരണ്‍ ആവശ്യപ്പെട്ടത്. വിജയ് ദേവരകൊണ്ട എന്ന പേര് വന്നപ്പോള്‍ ‘റഷ്.. റഷ്.. മിഖ സിംഗ്’ ലൈനിലാണെന്ന് അനന്യ പറഞ്ഞു. നടിയുടെ മറുപടി കേട്ടിട്ടും അത്ഭുതപ്പെടാതെ ചിരിച്ച് കൊണ്ടിരിക്കുകയാണ് വിജയ് ചെയ്തത്. ഒപ്പം നിങ്ങളങ്ങനെ കരുതുന്നുണ്ടോന്നും നടന്‍ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/58072/vijay-devarakonda-and-rashmika-are-in-love-revealed-the-actor)