---
title: "അപ്രതീക്ഷിതമായുണ്ടായ ആ വിയോഗത്തിന് ശേഷം വിവാഹത്തിനൊന്നും താത്പര്യമുണ്ടായില്ല; സിത്താര "
english_title: "After that sudden death there was no interest in marriage; Sithara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58038/after-that-sudden-death-there-was-no-interest-in-marriage-sithara"
published_at: "2022-07-29T12:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e384d05f92b_sithara.jpg"
keywords: []
---

# അപ്രതീക്ഷിതമായുണ്ടായ ആ വിയോഗത്തിന് ശേഷം വിവാഹത്തിനൊന്നും താത്പര്യമുണ്ടായില്ല; സിത്താര 

> **Lead Summary:** അഭിനയലോകത്ത് സജീവമായ നടിയാണ് സിത്താര. ഒരുകാലത്ത് മലയാള ചിത്രത്തില്‍ നിരവധി വേഷങ്ങള്‍ സിത്താര ചെയ്തിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നടിക്ക് കഴിഞ്ഞു. 

## Article Content

അഭിനയലോകത്ത് സജീവമായ നടിയാണ് സിത്താര. ഒരുകാലത്ത് മലയാള ചിത്രത്തില്‍ നിരവധി വേഷങ്ങള്‍ സിത്താര ചെയ്തിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നടിക്ക് കഴിഞ്ഞു. 

നടിയായും സഹ നടിയായും എല്ലാം മികച്ച പ്രടനം കാഴ്ചവെച്ചു സിത്താര. മലയാളത്തിന്പുറമേ തമിഴിലും തെലുങ്കിലും സിത്താര അഭിനയിച്ചു.

ഒരു ഇടവേളക്കു ശേഷമാണ് സിത്താര വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നത്. ഓരോ അഭിമുഖം കൊടുക്കുമ്പോഴും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളും സിത്താരയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണമാണ് ഇപ്പോള്‍ നടി പറയുന്നത്.  മാത്രമല്ല തനിക്ക് പ്രണയം ഉണ്ടായിരുന്നു എന്ന് സിത്താര പറഞ്ഞു.

ചെറു പ്രായത്തില്‍ തന്നെ വിവാഹിത ആവുന്നതില്‍ തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു എന്നാണ് നടി പറഞ്ഞ മറുപടി. ആ തീരുമാനത്തില്‍ തന്നെ ഞാന്‍ ഉറച്ചിരുന്നു എന്നും അച്ഛനുമായി താന്‍ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും. അപ്രതീക്ഷിതമായുണ്ടായ അച്ഛന്റെ വിയോഗത്തിന് ശേഷം തനിക്ക് വിവാഹത്തിനൊന്നും താത്പര്യമുണ്ടായിരുന്നില്ലെന്നാണ് താരം പറഞ്ഞത്.

അതിന് ശേഷം ഒറ്റക്കുള്ള ജീവിതവുമായി താന്‍ പതുക്കെ പതുക്കെ പൊരുത്തപ്പെട്ടതായി സിത്താര പറയുന്നു. അതിനാലാണ് വിവാഹം നടക്കാതെ പോയതെന്നാണ് നടി വ്യക്തമാക്കിയത്. അതേ സമയം നേരത്തേ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ ആളുടെ പേര് നടി പറഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/58038/after-that-sudden-death-there-was-no-interest-in-marriage-sithara)