നഗ്‌ന ഫോട്ടോഷൂട്ടില്‍ തെറ്റൊന്നുമില്ല, ഞാനും തയ്യാര്‍; വിജയ് ദേവരകൊണ്ട

നഗ്‌ന ഫോട്ടോഷൂട്ടില്‍ തെറ്റൊന്നുമില്ല, ഞാനും തയ്യാര്‍; വിജയ് ദേവരകൊണ്ട
2022-07-29T11:45:00 | By Susmitha Surendran

രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോഷൂട് വലിയ വിവാദമായിരിക്കുകയാണ്. എന്നാല്‍ നഗ്‌ന ഫോട്ടോഷൂട്ടില്‍ തെറ്റൊന്നുമില്ലെന്ന് പറയുകയാണ് തെന്നിന്ത്യന്‍ നടന്‍ വിജയ് ദേവരകൊണ്ട. നല്ല രീതിയില്‍ പകര്‍ത്തുമെങ്കില്‍ താനും ഫോട്ടോഷൂട്ടിന് തയ്യാറാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ 7ന്റെ പുതിയ എപ്പിസോഡിലാണ് നടന്റെ പ്രതികരണം.’അതില്‍ യാതൊരു തെറ്റുമില്ല. എല്ലാം ശരിയാണ് എന്ന് തോന്നിയാല്‍ ഏത് മാസികയ്ക്ക് വേണ്ടിയും നഗ്‌ന ഫോട്ടോഷൂട്ടിന് ഞാന്‍ തയ്യാറാണ്’, വിജയ് ദേവരകൊണ്ട പറഞ്ഞു.



നഗ്നഫോട്ടോഷൂട്ട് സംഭവത്തില്‍ പരാതി ലഭിച്ചതോടെ ചിത്രങ്ങള്‍ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രണ്‍വീറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എന്‍ജിഒ ഭാരവാഹിയും, ഒരു വനിതാ അഭിഭാഷകയുമാണ് രണ്‍വീര്‍ സിംഗിനെതിരെ മുംബൈയിലെ ചെമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.



ഫോട്ടോകളിലൂടെ നടന്‍ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്നാണ് എന്‍ജിഒ ഭാരവാഹിയുടെ ആരോപണം.

Content Highlight: Nothing wrong with a nude photo shoot, I'm ready too; Vijay Devarakonda.

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup