---
title: "വിദ്യ ബാലന്‍ ഗര്‍ഭിണി? വയര്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ച് താരം, വീഡിയോ "
english_title: "Vidya Balan pregnant? Star trying to hide her belly, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58004/vidya-balan-pregnant-star-trying-to-hide-her-belly-video"
published_at: "2022-07-29T11:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e370bd91c08_vidhya_balan.jpg"
keywords: []
---

# വിദ്യ ബാലന്‍ ഗര്‍ഭിണി? വയര്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ച് താരം, വീഡിയോ 

> **Lead Summary:** ബോളിവുഡിലെ മിന്നും താരമാണ് വിദ്യ ബാലന്‍.തന്റെ കരിയറിന്റെ തുടക്കത്തില്‍ നിരന്തരം റിജക്ഷനുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. മലയാളത്തിലൂടെയടക്കം അരങ്ങേറാനുള്ള അവസരം വിദ്യയ്ക്ക് നഷ്ടമാകുന്നത് ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ്. 

## Article Content

ബോളിവുഡിലെ മിന്നും താരമാണ് വിദ്യ ബാലന്‍.തന്റെ കരിയറിന്റെ തുടക്കത്തില്‍ നിരന്തരം റിജക്ഷനുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. മലയാളത്തിലൂടെയടക്കം അരങ്ങേറാനുള്ള അവസരം വിദ്യയ്ക്ക് നഷ്ടമാകുന്നത് ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ്. 

ഓഫ് സ്‌ക്രീനിലും എന്നും ആരാധകരുടെ പ്രിയങ്കരിയാണ് വിദ്യ ബാലന്‍. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയാണ് വിദ്യ ബാലന്‍. സിനിമയിലേയും മറ്റും സത്രീവിരുദ്ധ കാഴ്ചപ്പാടുകള്‍ക്കെതിരെ വിദ്യ ബാലന്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. എന്നും തന്റെ മനസിലുള്ളത് സംസാരിക്കാന്‍ വിദ്യ മടി കാണിക്കാറില്ല. അതേസമയം തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് കാര്യമായി സംസാരിക്കുന്ന ശീലവും വിദ്യയ്ക്കില്ല.

2012 ലായിരുന്നു വിദ്യ ബാലനും നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂറും വിവാഹിതരാകുന്നത്. തങ്ങളുടെ പ്രണയ കഥയെക്കുറിച്ച് വിദ്യ അധികം സംസാരിക്കാറില്ല.ഇതിനിടെ ഇപ്പോഴിതാ വിദ്യയുടെ വ്യക്തിജീവിതം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 

ഇന്നലെയായിരുന്നു ബോളിവുഡ് താരം ഹുമ ഖുറേഷിയുടെ ജന്മദിനം. ഹുമയുടെ അടുത്ത സുഹൃത്താണ് വിദ്യ. അതുകൊണ്ട് തന്നെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിദ്യയും എത്തിയിരുന്നു. ഈ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വീഡിയോയില്‍ വിദ്യ ധരിച്ചിരിക്കുന്നത് ലൂസ് ആയ വസ്ത്രമായിരുന്നു. താരം തന്റെ വയറ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ കാരണം വിദ്യ ബാലന്‍ ഗര്‍ഭിണിയാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തലുകള്‍.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എന്തിനാണ് വിദ്യ തന്റെ വസ്ത്രം പിന്നില്‍ നിന്നും പിടിക്കുന്നതെന്നും അരയ്ക്ക് കൈ കൊടുത്ത് നടക്കുന്നതെന്നുമാണ് കമന്റുകളിലൂടെ ആരാധകര്‍ ചോദിക്കുന്നത്. താരം മനപ്പൂര്‍വ്വം വയര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതായും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. എന്തായാലും അധികം വൈകാതെ തന്നെ വിദ്യ ബാലന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്. 

വാര്‍ത്തകളോട് വിദ്യ ബാലന്‍ പ്രതികരിച്ചിട്ടില്ല. എന്തായാലും ആശംസകളും മറ്റുമായി സോഷ്യല്‍ മീഡിയയും ആരാധകരും സജീവമായി മാറിയിരിക്കുകയാണ്. ബംഗാളി സിനിമയിലൂടെയായിരുന്നു വിദ്യയുടെ അരങ്ങേറ്റം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/58004/vidya-balan-pregnant-star-trying-to-hide-her-belly-video)