---
title: "അനിയത്തിപ്രാവില്‍ ഇന്നസെന്റിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍"
english_title: "Director Fazil shares his experience with Innocent in Aniyathipravil."
publisher: "moviemax.in"
canonical_url: "https://moviemax.in/news/58001/director-fazil-shares-his-experience-with-innocent-in-aniyathipravil"
published_at: "2022-07-29T10:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e36c73be887_fasil_and_innocent.jpg"
keywords: []
---

# അനിയത്തിപ്രാവില്‍ ഇന്നസെന്റിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍

> **Lead Summary:** അനിയത്തിപ്രാവില്‍ ഇന്നസെന്റിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍. സിനിമയില്‍ അരയന്‍ ചെല്ലപ്പന്‍ എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. നീല ജുബ്ബയൊക്കെ ഇട്ടാണ് ഇന്നസെന്റ് നടക്കുന്നത്.

## Article Content

അനിയത്തിപ്രാവില്‍ ഇന്നസെന്റിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍. സിനിമയില്‍ അരയന്‍ ചെല്ലപ്പന്‍ എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. നീല ജുബ്ബയൊക്കെ ഇട്ടാണ് ഇന്നസെന്റ് നടക്കുന്നത്.

അങ്ങനെ ഒരു ദിവസം അദ്ദേഹം ലൊക്കേഷനില്‍ എത്തി സീനൊക്കെ എടുത്ത് കഴിഞ്ഞ് പാക്കപ്പായി. പക്ഷേ പാക്കപ്പ് പറഞ്ഞിട്ടും അദ്ദേഹം ഡ്രസ് അഴിക്കുന്നുമില്ല ലൊക്കേഷന്‍ വിട്ട് പോകുന്നുമില്ല.

അങ്ങനെ കുറച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്ന് കാര്യം ചോദിച്ചു. എന്താണ് പോകാത്തത്, പാക്കപ്പായി രണ്ട് മണിക്കൂര്‍ കഴിഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പെട്ടു എന്നായിരുന്നു മറുപടി. എനിക്ക് ഈ കഥാപാത്രമായി തന്നെ നില്‍ക്കാനാണ് തോന്നുന്നത് എന്ന് പറഞ്ഞു.

അത് ചില ആര്‍ടിസ്റ്റുകള്‍ക്ക് വരുന്ന സംഭവമാണ്. നേരത്തെ പറഞ്ഞപോലെ നെടുമുടി വേണുവിന് ഹരികൃഷ്ണന്‍സ് ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ ഡയലോഗ് വരുന്നില്ല. പിന്നീട് അതിനെ ഓവര്‍ കം ചെയ്ത് അദ്ദേഹം ഡബ്ബ് ചെയ്തു.

ഫാസില്‍ പറയുന്നു. അതുപോലെ മലയന്‍കുഞ്ഞിന്റെ ഡബ്ബ് ചെയ്യാന്‍ ഫഹദിന് പേടിയായിരുന്നു. ഒരുമാസം കഴിഞ്ഞിട്ടും ഡബ്ബിങ്ങിനായി ഫഹദ് വന്നിരുന്നില്ല. ഒരുപാട് സമയമെടുത്തിട്ടാണ് അവന്‍ ചെയ്തത്, സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/58001/director-fazil-shares-his-experience-with-innocent-in-aniyathipravil)