---
title: "നടി സോനു സതീഷ്  അമ്മയായി , സന്തോഷം അറിയിച്ച് താരം"
english_title: "Actress Sonu Satish became a mother, the star expressed her happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57995/actress-sonu-satish-became-a-mother-the-star-expressed-her-happiness"
published_at: "2022-07-29T10:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3675ca8bb3_sonu_satheesh.jpg"
keywords: []
---

# നടി സോനു സതീഷ്  അമ്മയായി , സന്തോഷം അറിയിച്ച് താരം

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സോനു സതീഷ്. 'വാല്‍ക്കണ്ണാ'ടി പരിപാടിയില്‍ അവതാരികയായി കരിയര്‍ ആരംഭിച്ച താരം, നര്‍ത്തകി-നടി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സോനു മലയാളിയുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറുകയായിരുന്നു.

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സോനു സതീഷ്. 'വാല്‍ക്കണ്ണാ'ടി പരിപാടിയില്‍ അവതാരികയായി കരിയര്‍ ആരംഭിച്ച താരം, നര്‍ത്തകി-നടി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സോനു മലയാളിയുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറുകയായിരുന്നു.

വില്ലത്തിയായും നായികയായും മിനിസ്‌ക്രീനിലെ നിത്യ സാനിദ്ധ്യമായ സോനു അടുത്തിടെയായി സ്‌ക്രീനില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോളിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ്.

തങ്ങളൊരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ് സോനു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഭര്‍ത്താവ് അജയ്‌ക്കൊപ്പമുള്ള മെറ്റേണിറ്റി ഷൂട്ടിനൊപ്പമാണ് താനൊരു അമ്മയായ സന്തോഷം താരം പങ്കുവെച്ചത്. മനോഹരമായ മഞ്ഞ മെറ്റേണിറ്റി വെയറില്‍, നിറ വയറുമായാണ് സോനു ഉള്ളത്.

പെണ്‍കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ കട്ട വെയിറ്റിംഗ് ആണെന്നാണ് ആരാധകര്‍ കമന്റായി പറയുന്നത്. കൂടാതെ സന്തോഷവും, ആശംസകളുമായി ആരാധകര്‍ കമന്റ് ബോക്‌സ് നിറച്ചിട്ടുമുണ്ട്. സ്ത്രീധനം പരമ്പരയിലെ വേണി എന്ന കഥാപാത്രമായാണ് മിനിസക്രീനില്‍ സോനു തന്റേതായ ഇടം കണ്ടെത്തിയത്.

വില്ലത്തി കഥാപാത്രമായാണ് താരം സീരിയലില്‍ എത്തിയിരുന്നതെങ്കിലും താന്‍ വളരെ ആസ്വദിച്ചാണ് വില്ലത്തിവേഷം കൈകാര്യം ചെയ്തിരുന്നതെന്നാണ് താരം പലപ്പോഴും പറഞ്ഞിട്ടുള്ളത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തിരുന്ന 'സുമംഗലീ ഭവഃ' പരമ്പരയിലെ ദേവു ആയിരുന്നു സോനു അവസാനം അഭിനയിച്ച കഥാപാത്രം.

ഗര്‍ഭിണിയായതോടെയായിരുന്നു സോനു പരമ്പരയില്‍ നിന്നും പിന്മാറിയത്. പരമ്പരയില്‍ നിന്നും മാറി നിന്നെങ്കിലും, തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ സോനു സജീവമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/57995/actress-sonu-satish-became-a-mother-the-star-expressed-her-happiness)