മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വീണ നായർ. താരം ഡിവോഴ്സ് ആകുവാൻ പോവുകയാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതെല്ലാം തെറ്റാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് താരം തന്നെ രംഗത്തെത്തി.
ഇത്തരത്തിലുള്ള നിരവധി വിഷമഘട്ടങ്ങളിലൂടെ ആണ് താരം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എങ്കിലും അതിനിടയിലൂടെ സന്തോഷം കണ്ടെത്തുവാൻ ശ്രമിക്കുകയാണ് താരം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണ് എന്നാണ് താരം ഇപ്പോൾ പറയുന്നത്.

“ജീവിതത്തിലെ ഏറ്റവും നല്ല സമയം അച്ഛനും അമ്മയും ഉള്ള കാലഘട്ടം ആയിരുന്നു. ഇപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്. ഇവിടെയുള്ള ഒരു ഫ്ലാറ്റിൽ ആണ് ഇപ്പോൾ താമസിക്കുന്നത്. ഇത് വിലയ്ക്ക് വാങ്ങിക്കുവാൻ ഉള്ള പ്ലാനിൽ ആണ് ഇപ്പോൾ. കോട്ടയം ജില്ലയിലെ ഒളശ്ശ എന്ന സ്ഥലത്താണ് ജനിച്ചു വളർന്നത്. ആദ്യമൊക്കെ നല്ല മെലിഞ്ഞ അവസ്ഥയിൽ ആയിരുന്നു ശരീരം. എന്നാൽ ഇപ്പോൾ വീണ്ടും തടി കൂടി. ഇടയ്ക്കൊരു സർജറി കഴിഞ്ഞു” – ഇതാണ് വീണാ നായർ പറയുന്നത്.
“ഞാൻ സിനിമയിൽ അഭിനയിക്കണം എന്നത് അച്ഛൻ്റെയും അമ്മയുടെയും കൂടി ആഗ്രഹം ആയിരുന്നു. എന്നെ ഒരു സിനിമ പോസ്റ്ററിൽ കാണണം എന്നതായിരുന്നു അവരുടെ ആഗ്രഹം. 2014 മാർച്ച് മാസത്തിലാണ് വെള്ളിമൂങ്ങ റിലീസ് ചെയ്യുന്നത്. വെള്ളിമൂങ്ങ റിലീസ് ചെയ്യുന്നതിന് നാലുമാസം മുമ്പ് ആയിരുന്നു അമ്മ എന്നെ വിട്ടു പിരിഞ്ഞത്.

കുറേക്കാലം ആശുപത്രിയിൽ കിടന്നശേഷമാണ് അമ്മ ഞങ്ങളെ വിട്ടു പിരിയുന്നത്. ആറുമാസം കഴിഞ്ഞപ്പോൾ അച്ഛനും ഞങ്ങളെ വിട്ടു പിരിഞ്ഞു. വെള്ളിമൂങ്ങയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് അച്ഛൻ മുറിയിൽ ഉണ്ടായിരുന്നു” – വീണാ നായർ പറയുന്നു.
വെള്ളിമൂങ്ങ സിനിമയുടെ അമ്പതാം ദിന ആഘോഷം നടക്കുമ്പോൾ ഒരു പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അതിൽ എന്റെ ഫോട്ടോ ഉണ്ടായിരുന്നു. എന്നാൽ അത് കാണുവാൻ അവർ രണ്ടുപേരും ഇല്ലായിരുന്നു. ഇതു വല്ലാത്ത സങ്കടമാണ് സമ്മാനിച്ചത്.

എൻറെ മുഖമുള്ള ഒരു പോസ്റ്റർ എങ്കിലും അവർക്ക് കാണാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അച്ഛനും അമ്മയും ഒപ്പം ഉണ്ടായിരുന്ന കാലം ആയിരുന്നു ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം.
എവിടെ പോകുമ്പോഴും ചോദിച്ചിട്ട് വേണമായിരുന്നു പോകാൻ. എപ്പോഴും അവർ വിളിച്ചു കൊണ്ടിരുന്നു. അന്നൊക്കെ എങ്ങനെയെങ്കിലും വലുതായാൽ മതി എന്നായിരുന്നു. എന്നാൽ ഇപ്പോൾ അവരെ ശരിക്കും മിസ്സ് ചെയ്യുകയാണ് – നടി കൂട്ടിച്ചേർത്തു.
Content Highlight: It was the greatest wish of his father and mother, Veena Nair



































