---
title: "എ ആർ റഹ്മാന്റെ ​'ചോലപ്പെണ്ണേ...​' എത്തി"
english_title: "AR Rahman's 'Cholapenne...' has arrived"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57927/ar-rahmans-cholapenne-has-arrived"
published_at: "2022-07-28T22:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2ba22db60c_malayankunju.jpg"
keywords: []
---

# എ ആർ റഹ്മാന്റെ ​'ചോലപ്പെണ്ണേ...​' എത്തി

> **Lead Summary:** ഫഹദ് നായകനായെത്തിയ പുതിയ ചിത്രമാണ് 'മലയൻകുഞ്ഞ്'. നവാഗതനായ സജിമോനാണ് 'മലയൻകുഞ്ഞി'ന്റെ സംവിധാനം. ജൂലൈ 22ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ വീ‍ഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

## Article Content

ഫഹദ് നായകനായെത്തിയ പുതിയ ചിത്രമാണ് 'മലയൻകുഞ്ഞ്'. നവാഗതനായ സജിമോനാണ് 'മലയൻകുഞ്ഞി'ന്റെ സംവിധാനം. ജൂലൈ 22ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ വീ‍ഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

എ ആർ റഹ്മാൻ ആണ് സം​ഗീത സംവിധാനം. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. 'ചോലപെണ്ണെ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ റിലീസ് ചെയ്തിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷമാണ് എ ആർ റഹ്മാൻ വീണ്ടും ഒരു മലയാളം ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 'യോദ്ധ'യാണ് ഇതിന് മുൻപ് അദ്ദേഹം സംഗീതം നിർവഹിച്ച മലയാളം സിനിമ.ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/57927/ar-rahmans-cholapenne-has-arrived)