---
title: "അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാഴ്ച്ച; സുരേഷ് ഗോപി"
english_title: "That is my favorite sight; Suresh Gopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57919/that-is-my-favorite-sight-suresh-gopi"
published_at: "2022-07-28T21:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2b2e939785_sureshgopi.jpg"
keywords: []
---

# അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാഴ്ച്ച; സുരേഷ് ഗോപി

> **Lead Summary:** കുറച്ചുനാളുകള്‍ക്ക് മുമ്പ് തൃശൂരില്‍വെച്ച് ഗര്‍ഭിണിയായ ഒരു യുവതിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു.

## Article Content

കുറച്ചുനാളുകള്‍ക്ക് മുമ്പ് തൃശൂരില്‍വെച്ച് ഗര്‍ഭിണിയായ ഒരു യുവതിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു.

അന്ന് പലരും ആ പ്രവൃത്തിയെ മോശമായി ചിത്രീകരിച്ച് സംഭവം വിവാദമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ വിവാദങ്ങള്‍ക്കെല്ലാമുള്ള മറുപടിയെന്നോണം സുരേഷ് ഗോപി തന്റെ പുതിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.

‘ഒരു ഗര്‍ഭിണിയെ വഴിവക്കില്‍ വെച്ച് കണ്ടപ്പോള്‍ അവര്‍ അടുത്ത് വന്ന് സംസാരിച്ചപ്പോഴാണ് ഏഴ് മാസമായി അനുഗ്രഹിക്കുമോയെന്ന് ചോദിച്ചത്.’

‘അപ്പോഴാണ് ഞാന്‍ ആ കുട്ടിയുടെ വയറില്‍ കൈവെച്ചത്. അപ്പോഴേക്കും അത് പലര്‍ക്കും അസുഖമുണ്ടാക്കി. എന്റെ മകളാണ് അങ്ങനെ വന്ന് നില്‍ക്കുന്നതെങ്കില്‍ ഞാന്‍ ആ വയറ്റത്ത് ഉമ്മ വെയ്ക്കും, കൈവെ്ച് തടവും, നല്ല പാട്ട് കൊടുക്കുകയുമെല്ലാം ചെയ്യും.’

‘ലോകത്തില്‍ ഇഷ്ടപ്പെടുന്ന ഏറ്റവും വലിയ കാഴ്ച… തൃശൂര്‍ പൂരമാണെങ്കിലും അതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് ഒരു പത്ത് അയ്യായിരം ഗര്‍ഭിണികള്‍ വയറൊക്കെ തള്ളിപിടിച്ച് നില്‍ക്കുന്ന കാഴ്ച കണ്ട് എനിക്കിങ്ങനെ സുഖിക്കണം.’എനിക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണത്. അതുപോലെ കുഞ്ഞുങ്ങളെ കണ്ടാലും ഞാന്‍ പോയി എടുക്കും’ സുരേഷ് ഗോപി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/57919/that-is-my-favorite-sight-suresh-gopi)