---
title: "ഇരയായ പെണ്‍കുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു; ഗീത വിജയന്‍"
english_title: "The victim girl and Dileep were very close friends; Geeta Vijayan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57907/the-victim-girl-and-dileep-were-very-close-friends-geeta-vijayan"
published_at: "2022-07-28T20:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2a3f9ee5e3_geetha_vijayan.jpg"
keywords: []
---

# ഇരയായ പെണ്‍കുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു; ഗീത വിജയന്‍

> **Lead Summary:** ഇന്‍ ഹരിഹര്‍ നഗറിലൂടെയാണ് നടി ഗീത വിജയന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴിതാ നടന്‍ ദിലീപിനെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട വിഷയത്തെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് ഗീത. ഒരു ചാനലുമായുള്ള അഭിമുഖത്തിലായിരുന്നു ഗീതയുടെ വെളിപ്പെടുത്തല്‍.

## Article Content

ഇന്‍ ഹരിഹര്‍ നഗറിലൂടെയാണ് നടി ഗീത വിജയന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴിതാ നടന്‍ ദിലീപിനെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട വിഷയത്തെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് ഗീത. ഒരു ചാനലുമായുള്ള അഭിമുഖത്തിലായിരുന്നു ഗീതയുടെ വെളിപ്പെടുത്തല്‍.

**

**

**നടിയുടെ വാക്കുകള്‍ **

ദിലീപുമായി എനിക്ക് അടുത്ത ബന്ധമില്ല. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ഒരു പടം ഒരുമിച്ച് ചെയ്തു. പിന്നെ ദിലീപുമായി സംസാരിക്കുന്നത് വെട്ടം സിനിമയ്ക്കിടെയാണ്. അപ്പോള്‍ ഹലോ, ഹായ് പറയും. പിന്നെ അമ്മ യോഗത്തിന് വരുമ്പോള്‍ ഞാന്‍ കണ്ടില്ലെങ്കിലും ഇങ്ങോട്ട് വന്ന് തട്ടി ഹായ് ഗീതാ സുഖം തന്നെ അല്ലേ എന്ന് ചോദിക്കും.

ദിലീപുമായി ഇത്രയുമാണ് എനിക്കുളള അടുപ്പം. എനിക്ക് അറിയുന്ന ദിലീപ് ഇതാണ്. പക്ഷേ പലതും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇരയായ പെണ്‍കുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു.

അതുകൊണ്ട് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് സത്യമായും അറിയില്ല. കാരണം അവര്‍ അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു. ദിലീപ് അങ്ങനെ ചെയ്യുമോ.. അറിയില്ല. സേഫ് സോണില്‍ നില്‍ക്കാനല്ല ഇത് പറയുന്നത്. എനിക്ക് അറിയില്ല. ഇനി ഒരു വശത്ത് നോക്കുമ്പോള്‍ ഇരയോട് സഹതാപമുണ്ട്. എന്നാല്‍ മറുവശത്ത് നോക്കുമ്പോഴും, അത് പറയാനാകില്ല’-

### Related Links & Sources
- [Original Story Source](https://moviemax.in/news/57907/the-victim-girl-and-dileep-were-very-close-friends-geeta-vijayan)