---
title: "മൂന്ന് പേരുമായി ഒരേ സമയം സെക്‌സ് ചെയ്തിട്ടുണ്ടോ;  വൈറലായി മറുപടി"
english_title: "Have sex with 3 people at the same time? The star's reply went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57852/have-sex-with-3-people-at-the-same-time-the-stars-reply-went-viral"
published_at: "2022-07-28T15:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e26352c78d2_ananya_pande_and_vijay.jpg"
keywords: []
---

# മൂന്ന് പേരുമായി ഒരേ സമയം സെക്‌സ് ചെയ്തിട്ടുണ്ടോ;  വൈറലായി മറുപടി

> **Lead Summary:** താരങ്ങളായ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും കരണ്‍ ജോഹര്‍ ഷോയില്‍ അതിഥികളായി എത്തുന്ന കോഫി വിത്ത് കരണ്‍ സീസണ്‍ 7-ന്റെ വരാനിരിക്കുന്ന എപ്പിസോഡിലെ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

## Article Content

താരങ്ങളായ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും കരണ്‍ ജോഹര്‍ ഷോയില്‍ അതിഥികളായി എത്തുന്ന കോഫി വിത്ത് കരണ്‍ സീസണ്‍ 7-ന്റെ വരാനിരിക്കുന്ന എപ്പിസോഡിലെ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

വിജയ് ദേവരക്കൊണ്ട തന്റെ ലൈംഗിക താത്പര്യത്തെ കുറിച്ചും ചോദ്യത്തിനു മറുപടിയായി സംസാരിക്കുന്നുണ്ട്. ഇതിനോടകം മൂന്നുപേരുമായി ഒരേസമയം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യം. ഇല്ല എന്ന് താരം മറുപടിയും നല്‍കി.

എന്നാല്‍ അതിനു താത്പര്യമുണ്ടോ എന്ന മറുചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി അതിനു കുഴപ്പമില്ല എന്നാണ്. ഇതാണ് പ്രോമോ വീഡിയോയിലെ ഹൈലൈറ്റ്. തന്റെ ലൈംഗിക താത്പര്യത്തെ കുറിച്ചുള്ള നിലപാടും വിജയ് ദേവരക്കൊണ്ട വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.

സാറാ അലി ഖാനും ജാന്‍വി കപൂറിനും നടനെ ഇഷ്ടമാണ് എന്ന് മുന്‍പ് പറഞ്ഞിട്ടുള്ള കാര്യവും കരണ്‍ ജോഹര്‍ അഭിമുഖത്തിനിടെ വിജയ് ദേവരക്കൊണ്ടയോട് പറയുന്നുണ്ട്.

എപ്പോഴാണ് അവസാനമായി സെക്സില്‍ ഏര്‍പ്പെട്ടതെന്ന് കരണ്‍ ജോഹര്‍ വിജയ് ദേവരക്കൊണ്ടയോട് ചോദിച്ചപ്പോള്‍ ആ ചോദ്യത്തിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് നടന്‍ പറഞ്ഞത്. എന്തായാലും പരിപാടിയുടെ പ്രൊമോ വീഡിയോ ഇന്‍സ്റ്റാഗ്രാമിലും തരംഗമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/57852/have-sex-with-3-people-at-the-same-time-the-stars-reply-went-viral)