---
title: "അപ്പോഴാണ് ഒരു സ്ത്രീയുടെ ഭയങ്കര ചീത്തവിളി: അനുഭവം പങ്കുവെച്ച്  വിനു മോഹന്‍"
english_title: "That's when a woman screamed: Vinu Mohan shares his experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57816/thats-when-a-woman-screamed-vinu-mohan-shares-his-experience"
published_at: "2022-07-28T14:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e24bf1d87a7_VINU_MOHAN.jpg"
keywords: []
---

# അപ്പോഴാണ് ഒരു സ്ത്രീയുടെ ഭയങ്കര ചീത്തവിളി: അനുഭവം പങ്കുവെച്ച്  വിനു മോഹന്‍

> **Lead Summary:** മലയാളികൾക്ക് സുപരിചിതനായ നടനാണ് വിനു മോഹന്‍. ഇപ്പോഴിതാ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍.

## Article Content

മലയാളികൾക്ക് സുപരിചിതനായ നടനാണ് വിനു മോഹന്‍. ഇപ്പോഴിതാ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍.

‘നിവേദ്യത്തിന്റെ ആദ്യ ഷോട്ട് പതിനെട്ട് റീടേക്ക് എടുത്തു ഞാന്‍ കാരണം. ആ ഷോട്ട് എടുക്കുന്നതിന് മുമ്പ് ഒരു സംഭവം നടന്നിരുന്നു. അതിന്റെ പരിഭ്രമത്തില്‍ നില്‍ക്കുമ്പോഴാണ് ഷോട്ടിന് വിളിക്കുന്നത് അതാണ് അത്രത്തോളം റീടേക്കിന് കാരണമായത്.

ഷോട്ടിന് റെഡിയായി നില്‍ക്കുമ്പോള്‍ മൂത്രമൊഴിക്കാന്‍ തോന്നി. ടോയ്‌ലെറ്റില്ലാത്തതിനാല്‍ കുളത്തിനടത്തുള്ള സ്ഥലത്തേക്ക് മാറി നിന്നു. അപ്പോഴാണ് ഭയങ്കര ചീത്തവിളി കേള്‍ക്കുന്നത്. ഞാന്‍ കുളക്കടവിനടുത്ത് വന്ന് നിന്നത് മോശം ഉദ്ദേശത്തോടെയാണെന്ന് പറഞ്ഞ് അവിടെയുള്ള മാനസീകമായി ചെറിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സ്ത്രീയാണ് എന്നെ ചീത്ത പറഞ്ഞത്.

വിനു പറയുന്നു. സംഭവം മനസിലാകാതെ പരിഭ്രമത്തില്‍ നില്‍ക്കുമ്പോഴാണ് ഷോട്ടിന് വിളിക്കുന്നത്. ഇപ്പോഴും ആ സീനെടുത്ത് നോക്കിയാല്‍ കാണാം ഞാന്‍ വിയര്‍ത്ത് കുളിച്ച് നില്‍ക്കുന്നത്.

ഗ്യാലക്‌സി സ്റ്റാര്‍ ട്രോളുകള്‍ ഞാനും കാണാറുണ്ട്. വിഷമം ഒന്നും തോന്നിയിട്ടില്ല. ഇത്തരത്തില്‍ ട്രോളുകള്‍ ഉണ്ടാക്കാന്‍ ഒരു കഴിവുവേണം. അതിനെ അഭിനന്ദിക്കേണ്ടതാണ്. വിനു കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/57816/thats-when-a-woman-screamed-vinu-mohan-shares-his-experience)