നടി അശ്വതി ബാബുവിന്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു

 നടി അശ്വതി ബാബുവിന്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു
2022-07-28T11:20:00 | By Susmitha Surendran

ഈ കഴിഞ്ഞ ദിവസമാണ് അമിതലഹരിയില്‍ വാഹനം ഓടിച്ച് അപകട പരമ്പര തീർത്ത സംഭവത്തിൽ പ്രശസ്ത സിനിമാ സീരിയൽ താരം അശ്വതി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ താരത്തിന്റെ വീട്ടിൽ നിന്നും പൊലീസ് കഞ്ചാവ് പിടിച്ചെടുത്തു എന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്.

പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോനും സംഘവും ആണ് അശ്വതിയുടെ വീട്ടിൽ നിന്നും ലഹരിവസ്തുക്കൾ പിടിച്ചെടുത്തത് എന്ന് റിപ്പോർട്ടുകളിൽ പറയുന്നു.



എക്സൈസിനെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. അശ്വതിയുടെ വരാപ്പുഴ ഗാന്ധിനഗറിൽ ഉള്ള അശ്വതി ഭവനം എന്ന വീട്ടിൽ ആണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കുശേഷമാണ് കഞ്ചാവ് പിടിച്ചെടുത്തത്.

പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് എന്നും സിന്തറ്റിക് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ഉപയോഗം നിർത്തുന്നതിനു വേണ്ടി കഞ്ചാവ് ഉപയോഗിച്ചതാണ് എന്ന് അധികൃത പറയുന്നു.

മുമ്പും സമാനമായ കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ട് താരം. താരത്തെ ജാമ്യം നൽകി വിട്ടയച്ചു എന്നാണ് സൂചനകൾ. ഈ കഴിഞ്ഞ ദിവസമാണ് നടി അശ്വതി ബാബുവും സുഹൃത്തും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറ്റു വാഹനങ്ങളിൽ ചെന്നിടിച്ചത്.

പിടിച്ചശേഷം ടയർ പൊട്ടിപ്പോയി കാർ വഴിയിൽ കിടന്നു. ഇതിനിടയിൽ സംഭവസ്ഥലത്ത് നാട്ടുകാർ ഒത്തുകൂടുകയും ചെയ്തു. കാർ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച ഇവരെ നാട്ടുകാരാണ് തടഞ്ഞത്. ഇതിനിടയിൽ സംഭവസ്ഥലത്ത് പൊലീസ് എത്തി. ഇതിനുശേഷം പൊലീസ് ഇവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

Content Highlight: Ganja seized from the house of famous actress Aswathi Babu.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup