---
title: "ദുല്‍ഖറിന് ഇന്ന്  പിറന്നാള്‍; ആശംസയുമായി ആരാധകരും സിനിമാ ലോകവും"
english_title: "Prithviraj and Supriya wish Dulquer Salmaan on his birthday."
publisher: "moviemax.in"
canonical_url: "https://moviemax.in/news/57762/prithviraj-and-supriya-wish-dulquer-salmaan-on-his-birthday"
published_at: "2022-07-28T10:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e21d157b6cc_DULQAR_SALMAN.jpg"
keywords: []
---

# ദുല്‍ഖറിന് ഇന്ന്  പിറന്നാള്‍; ആശംസയുമായി ആരാധകരും സിനിമാ ലോകവും

> **Lead Summary:** മലയാള സിനിമയുടെ പ്രിയപ്പെട്ട താരം ഡിക്യുവിന് ഇന്ന് 34-ാം പിറന്നാള്‍. ആശംസ അറിയിച്ച് ആരാധകര്‍ ഉള്‍പ്പെടെ രംഗത്ത് എത്തിക്കഴിഞ്ഞു. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ദുല്‍ഖര്‍ സല്‍മാന് പിന്നീട് കൈ നിറയെ ചിത്രങ്ങള്‍ ആയിരുന്നു. സിനിമയിലൂടെ യുവാക്കളുടെ ഹരമായി മാറിയ നടനാണ്‌ ദുല്‍ഖര്‍ .

## Article Content

മലയാള സിനിമയുടെ പ്രിയപ്പെട്ട താരം ഡിക്യുവിന് ഇന്ന് 34-ാം പിറന്നാള്‍. ആശംസ അറിയിച്ച് ആരാധകര്‍ ഉള്‍പ്പെടെ രംഗത്ത് എത്തിക്കഴിഞ്ഞു. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ദുല്‍ഖര്‍ സല്‍മാന് പിന്നീട് കൈ നിറയെ ചിത്രങ്ങള്‍ ആയിരുന്നു. സിനിമയിലൂടെ യുവാക്കളുടെ ഹരമായി മാറിയ നടനാണ്‌ ദുല്‍ഖര്‍ .

ദുല്‍ഖറുമായി അടുത്ത സൗഹൃദമുള്ളയാളാണ് പൃഥ്വിരാജും സുപ്രിയയും. കുടുംബസമേതമായും സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറിന് ആശംസയുമായി സുപ്രിയയും പൃഥ്വിരാജും എത്തിയിരുന്നു.

ഹാപ്പി ബര്‍ത്ത് ഡേ ദുല്‍ഖര്‍, പുതിയ സിനിമയായ സിതാരാമത്തിന് ആശംസകള്‍, അധികം വൈകാതെ തന്നെ നമുക്ക് നേരില്‍ കാണാമെന്നുമായിരുന്നു സുപ്രിയ കുറിച്ചത്. ദുല്‍ഖറിനും അമാലിനുമൊപ്പമുള്ള ഫോട്ടോയും സുപ്രിയ പങ്കുവെച്ചു.

ഹാപ്പി ബര്‍ത്ത് ഡേ ബ്രദര്‍ മാന്‍, പുതിയ സിനിമയ്ക്ക് എല്ലാവിധ ആശംസകളും. നിങ്ങളെയും കുടുംബത്തെയും കാണാനായി ഞങ്ങള്‍ ഉടനെ തന്നെയെത്തുമെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്.

നിങ്ങളെ എനിക്ക് ശരിക്കും മിസ് ചെയ്തു. നിങ്ങളുടെ വെക്കേഷന്‍ അടിപൊളിയാണെന്ന് കരുതുന്നു. ഈ വെക്കേഷന്‍ ആഘോഷമാക്കൂ, ഉടനെ നേരില്‍ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/57762/prithviraj-and-supriya-wish-dulquer-salmaan-on-his-birthday)