---
title: " പ്രശസ്ത ചലച്ചിത്ര നിർമാതാവ് ശാരദ കൊട്ടാരക്കര അന്തരിച്ചു"
english_title: "Renowned filmmaker Sarada Kottarakkara passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57728/renowned-filmmaker-sarada-kottarakkara-passed-away"
published_at: "2022-07-28T06:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1e558994a1_sharada.jpg"
keywords: []
---

#  പ്രശസ്ത ചലച്ചിത്ര നിർമാതാവ് ശാരദ കൊട്ടാരക്കര അന്തരിച്ചു

> **Lead Summary:** **ചെന്നൈ : **പ്രശസ്ത ചലച്ചിത്ര നിർമാതാവ് ശാരദ കൊട്ടാരക്കര അന്തരിച്ചു. ചെന്നൈ ചൂളൈമേട് ഗിൽനഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 5ന് നുങ്കമ്പാക്കം ശ്മശാനത്തിൽ.

## Article Content

**ചെന്നൈ : **പ്രശസ്ത ചലച്ചിത്ര നിർമാതാവ് ശാരദ കൊട്ടാരക്കര അന്തരിച്ചു. ചെന്നൈ ചൂളൈമേട് ഗിൽനഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 5ന് നുങ്കമ്പാക്കം ശ്മശാനത്തിൽ.

മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി 30ൽ അധികം സിനിമകള്‍ ‍നിർമിച്ചിട്ടുണ്ട്. ചലച്ചിത്ര നിർമാതാവായിരുന്ന പരേതനായ കെ.പി.കൊട്ടാരക്കരയാണ് ഭർത്താവ്. മക്കൾ: രവി കൊട്ടാരക്കര (ജനറല്‍ ‍സെക്രട്ടറി, സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ), പരേതനായ ഗണേഷ് കൊട്ടാരക്കര. മരുമകൾ: യമുന.

### Related Links & Sources
- [Original Story Source](https://moviemax.in/news/57728/renowned-filmmaker-sarada-kottarakkara-passed-away)