---
title: "ദേവദൂതര്‍ പാടി ഡീക്യു വേര്‍ഷൻ, സീതാരാമം പ്രൊമോഷനിൽ ചാക്കോച്ചനെ അനുകരിച്ച് ദുൽഖർ‌"
english_title: "Dulquer imitates Chakochan, video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57711/dulquer-imitates-chakochan-video-goes-viral"
published_at: "2022-07-27T22:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e16dadb48b0_dulqar.jpg"
keywords: []
---

# ദേവദൂതര്‍ പാടി ഡീക്യു വേര്‍ഷൻ, സീതാരാമം പ്രൊമോഷനിൽ ചാക്കോച്ചനെ അനുകരിച്ച് ദുൽഖർ‌

> **Lead Summary:** ഇപ്പോൾ എവിടെയും വൈറൽ കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ പാടി ഡാൻസ് ആണ്. ചാക്കോച്ചന്റെ സ്റ്റെപ്പ് മറ്റ് താരങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ നടൻ ദുർഖർ സൽമാനാണ് ഡാൻസ് ചെയ്തിരിക്കുന്നത്.

## Article Content

ഇപ്പോൾ എവിടെയും വൈറൽ കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ പാടി ഡാൻസ് ആണ്. ചാക്കോച്ചന്റെ സ്റ്റെപ്പ് മറ്റ് താരങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ നടൻ ദുർഖർ സൽമാനാണ് ഡാൻസ് ചെയ്തിരിക്കുന്നത്.

സീതാരാമം സിനിമയുടെ പ്രൊമോഷന് കൊച്ചിയിലെ ലുലു മാളിൽ എത്തിയപ്പോഴാണ് ദുൽഖറിന്റെ ചാക്കോച്ചൻ മോഡൽ ഡാൻസ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ്.

പാട്ട് പുറത്തിറങ്ങിയതോടെ ഇതിൽ കുഞ്ചാക്കോ ചെയ്ത സ്റ്റെപ്പുകൾ വൈറലായിരുന്നു. രതീഷ് ബാലകൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

[**https://www.facebook.com/santhoshtkuruvilla/videos/1051175865587249/?t=17**](https://www.facebook.com/santhoshtkuruvilla/videos/1051175865587249/?t=17)

മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് റിപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ബിജു നാരായണന്‍ ആണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജാക്സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്.

ദുൽഖർ സൽമാൻ (Dulquer Salmaan) നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'സീതാ രാമം'(Sita Ramam). ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ 'സീത' എന്ന കഥാപാത്രമായിട്ടെത്തുന്നത് മൃണാള്‍ ആണ്.

രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/57711/dulquer-imitates-chakochan-video-goes-viral)