---
title: "ആനിയുടെ കഴുത്തില്‍ രണ്ട് തവണ താലിക്കെട്ടി; വെളിപ്പെടുത്തി   ഷാജി കൈലാസ് "
english_title: "Anne's neck was talied twice; Shaji Kailas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57686/annes-neck-was-talied-twice-shaji-kailas"
published_at: "2022-07-27T20:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1518163b10_shajikailas.jpg"
keywords: []
---

# ആനിയുടെ കഴുത്തില്‍ രണ്ട് തവണ താലിക്കെട്ടി; വെളിപ്പെടുത്തി   ഷാജി കൈലാസ് 

> **Lead Summary:** നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തയാളാണ് ഷാജി കൈലാസ്. ഷാജി കൈലാസും നടി ആനിയും വിവാഹിതരായെന്ന കഥ പണ്ടും ഏറെ ചർച്ചയായിരുന്നു .

## Article Content

നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തയാളാണ് ഷാജി കൈലാസ്. ഷാജി കൈലാസും നടി ആനിയും വിവാഹിതരായെന്ന കഥ പണ്ടും ഏറെ ചർച്ചയായിരുന്നു .

ഇപ്പോഴിതാ രണ്ട് തവണ ആനിയുടെ കഴുത്തില്‍ താലിക്കെട്ടിയിട്ടുണ്ടെന്നും ആകാശത്ത് വച്ച് മോതിരം മാറ്റം നടന്നതിനെ പറ്റിയും  കാന്‍ ചാനല്‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ഷാജി കൈലാസ് വെളിപ്പെടുത്തുകയാണ്.

രുദ്രാക്ഷത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് താനും ആനിയും പ്രണയത്തിലായതെന്ന വാദവും ഷാജി കൈലാസ് തള്ളി കളഞ്ഞു. 'രുദ്രാക്ഷത്തിന്റെ സംവിധായകനായി ഞാനും ആനി അതില്‍ അഭിനയിക്കുന്ന നടിയും മാത്രമായിരുന്നു. ഞങ്ങള്‍ വിവാഹിതരായതോടെ എല്ലാവരും ചിന്തിക്കുന്നത് അങ്ങനെയല്ല.

പക്ഷേ യാദൃശ്ചികമായിട്ടാണ് ആനിയുമായി ഇഷ്ടത്തിലായതെന്നാണ് സംവിധായകന്‍ പറയുന്നത്. 'ആ കുട്ടി കൊള്ളാമല്ലോ, ഞാന്‍ കല്യാണം കഴിച്ചാലോ എന്ന് രഞ്ജി പണിക്കരോട് ചുമ്മാതെ പറഞ്ഞതാണ്. പുള്ളിക്കാരന്‍ അതുപോലെ തന്നെ ആനിയോട് പോയി ചോദിച്ചു'. അങ്ങനെയാണ് പ്രണയത്തിലാവുന്നത്. 

ആകാശത്ത് വെച്ചാണ് ഷാജി കൈലാസിന്റെ മോതിരമാറ്റം നടന്നത് എന്നൊരു കഥയുണ്ട്, അത് സത്യമാണോന്നും അവതാരകന്‍ ചോദിച്ചു.. 'അതും യാദൃശ്ചികമായി സംഭവിച്ചതാണ്. അന്ന് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയാണ്. ഫ്‌ളൈറ്റില്‍ ആനിയുണ്ട്. പെട്ടെന്ന് കൈയ്യില്‍ കിടന്ന മോതിരമെടുത്ത് ഇട്ട് കൊടുത്തു. പുള്ളിക്കാരി അതിലുണ്ടാവുമെന്ന് അറിഞ്ഞിരുന്നില്ല.

നേരില്‍ കണ്ടതോടെ എന്റെ കൈയ്യിലുണ്ടായിരുന്ന മോതിരം എടുത്ത് ഇട്ട് കൊടുത്തതാണ്. ഇതല്ലാതെ സംഭവബഹുലമായ പ്രണയങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അക്കാലത്ത് എന്നും കാണാന്‍ പോവാനോ വിളിച്ച് സംസാരിക്കാനോ പറ്റുന്ന സൗകര്യങ്ങളൊന്നും ഇല്ലെന്നും' ഷാജി കൈലാസ് പറയുന്നു. 

പ്രണയ വിവാഹമായത് കൊണ്ട് ജാതിയും മതവുമൊക്കെ പറഞ്ഞ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് തീര്‍ച്ചയായും ഉണ്ടാവുമല്ലോ. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അതൊക്കെ മാറി. ഞാന്‍ ആരാണെന്ന് പിന്നീടാണ് ആനിയുടെ വീട്ടുകാര്‍ മനസിലാക്കിയത്. ഇപ്പോള്‍ അവരുടെ പ്രിയപ്പെട്ട മരുമകനാണ്. കല്യാണം കഴിക്കില്ലെന്ന് പറഞ്ഞ് നടന്ന ആളാണ് ഞാന്‍. എനിക്കതിനോട് താല്‍പര്യമില്ലായിരുന്നു. ഈ കുട്ടി ആയിരിക്കണമെന്ന് തോന്നിയത് കൊണ്ട് അങ്ങനെ സംഭവിച്ചു. 

രജിസ്റ്റര്‍ ഓഫീസില്‍ പോയി ഒപ്പിട്ടു, ശേഷം സുരേഷ് ഗോപിയുടെ വീട്ടില്‍ വച്ചാണ് ആനിയുടെ കഴുത്തില്‍ താലിക്കെട്ടിയത്. ഏതെങ്കിലും അമ്പലത്തില്‍ വച്ച് താലിക്കെട്ടണമെന്നുള്ളത് ഭാര്യയുടെ തീരുമാനമായിരുന്നു. ശംഖുമുഖം ക്ഷേത്രത്തില്‍ നിന്നും വീണ്ടും താലിക്കെട്ടി. അങ്ങനെ രണ്ട് തവണ താലിക്കെട്ട് നടത്തിയെന്നും ഷാജി കൈലാസ് പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/57686/annes-neck-was-talied-twice-shaji-kailas)