ഒരുമിച്ച് ജനിച്ചു... ഒരുമിച്ച് വളർന്നു... മരണമോ...? വെറും മൂന്ന് മണിക്കൂറിന്റെ വ്യത്യാസത്തിൽ

ഒരുമിച്ച് ജനിച്ചു... ഒരുമിച്ച് വളർന്നു... മരണമോ...? വെറും മൂന്ന് മണിക്കൂറിന്റെ വ്യത്യാസത്തിൽ
2022-07-27T19:36:00 | By Vyshnavy Rajan

രട്ടകൾക്ക് തമ്മിൽ എപ്പോഴും അസാമാന്യമായ ഒരു മാനസിക അടുപ്പം ഉണ്ടായിരിക്കും. ജനിക്കുന്നതിന് മുൻപ് തന്നെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ അവർക്ക് തമ്മിൽ ഒരാളെ നഷ്ടമായാൽ, മുന്നോട്ട് പോകാൻ പ്രയാസമാണ്.

ഇതുപോലെ ഇം​ഗ്ലണ്ടിലെ ഇരട്ടകൾ ജനിച്ചതും വളർന്നതും ഒക്കെ ഒരുമിച്ചായിരുന്നു. ഒരിക്കലും പിരിയാൻ ആഗ്രഹിക്കാത്ത അവർ മരണത്തിലും ഒരുമിച്ചായിരുന്നു. വെറും മൂന്ന് മണിക്കൂർ വ്യത്യാസത്തിലാണ് ഇരുവരും ജീവൻ വെടിഞ്ഞത്. മാത്രവുമല്ല, മരണശേഷവും അവർ ഒരുപോലുള്ള ശവപ്പെട്ടികൾ അടക്കം ചെയ്യപ്പെട്ടു, കൂടാതെ ഇരുവരുടെയും ശവസംസ്കാര ചടങ്ങുകൾ നടത്തിയതും ഒരുമിച്ച്.

സഹോദരങ്ങളായ അലനും ജെഫ് ബേറ്റ്‌സും തങ്ങളുടെ എഴുപതാമത്തെ വയസ്സിലാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും മരണം. അലന് തൊണ്ടയിൽ കാൻസറായിരുന്നു. കാൻസർ കണ്ടെത്തിയപ്പോഴേക്കും വൈകിയിരുന്നു. അദ്ദേഹം തന്റെ മരണക്കിടക്കയിൽ കിടക്കുന്ന സമയം അദ്ദേഹത്തിന്റെ മകൾ ഷെല്ലി ബേസ് അദ്ദേഹത്തെ കാണാനായി വന്നു.

എന്നാൽ, പാതിവഴിയിൽ വച്ച് തീർത്തും അവിശ്വനീയമായ ഒരു വാർത്ത അവളെ തേടി വന്നു. സ്ട്രോക്ക് ബാധിച്ച് കിടക്കുന്ന അവളുടെ ഇളയച്ഛൻ ജെഫ് ബേറ്റ്‌സ് മരണപ്പെട്ടു എന്നതായിരുന്നു അത്. ഒന്നിലധികം അവയവങ്ങളുടെ തകരാർ മൂലമായിരുന്നു മരണം. ഒരു ഞെട്ടലോടെയാണ് ആ വാർത്ത അവൾ കേട്ടത്. ഒട്ടും പ്രതീക്ഷിക്കാതെ ഇളയച്ഛൻ പോയി, പിന്നാലെ അച്ഛനും മരണം കാത്ത് കിടക്കയിൽ കിടക്കുന്നു. അവൾക്ക് അവിശ്വസനീയമായി തോന്നി.

"ഞാനും എന്റെ സഹോദരൻ ആൻഡ്രൂ ബേറ്റ്‌സിനും അച്ഛനെ കാണാൻ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. എന്നാൽ പാതിവഴി എത്തിയപ്പോൾ, ഇളയച്ഛൻ ജിയോഫ് അന്തരിച്ചുവെന്ന് പറഞ്ഞ് ഞങ്ങൾക്ക് ഒരു കോൾ വന്നു. ഞങ്ങൾ ആദ്യം അച്ഛനെ കാണാൻ തീരുമാനിച്ചു. അവിടേക്ക് പോയി. ഒരു 15-20 മിനിറ്റ് കഴിഞ്ഞപ്പോൾ അച്ഛനും മരിച്ചു" അവൾ പറഞ്ഞു.

കിടക്കയിൽ കിടന്ന് അച്ഛൻ തന്റെ പരേതനായ സഹോദരനോട് "ഞാൻ വരികയാണ്. ഞാൻ ഉടൻ നിന്റെ അടുത്ത് എത്തും" എന്ന് പറയുന്നത് താൻ കേട്ടുവെന്ന് മകൾ പറഞ്ഞു. അദ്ദേഹം മരിക്കുന്നതിന് മുൻപ് പറഞ്ഞ അവസാനത്തെ വാക്കുകളായിരുന്നു അവയെന്നും മകൾ ഓർക്കുന്നു. അങ്ങനെ അവർ പരസ്പരം മൂന്ന് മണിക്കൂർ വ്യത്യാസത്തിൽ മരണപ്പെട്ടു.

ജൂലൈ 19 നായിരുന്നു ഇരട്ടകളുടെ ഒരുമിച്ചുള്ള ശവസംസ്കാരം. ചടങ്ങിൽ സഹോദരങ്ങൾക്ക് ഒരുപോലെയുള്ള ശവപ്പെട്ടികളും പൂക്കളും ഒരുക്കാൻ കുടുംബം പ്രത്യേകം ശ്രദ്ധിച്ചു. ജിയോഫ് ഒരു ഇലക്ട്രീഷ്യനും കമ്പ്യൂട്ടർ എഞ്ചിനീയറുമായിരുന്നു, അലൻ ഒരു ജോയിനറും. ജീവിതത്തിൽ അവർ എപ്പോഴും ഒന്നിച്ചായിരുന്നു.

പിന്നീട് പ്രായമായപ്പോൾ ഇരുവരും മക്കൾക്കൊപ്പം രണ്ടിടത്തായി താമസം. എന്നാലും, എല്ലാ വർഷവും ക്രിസ്മസും പുതുവർഷവും ഒരുമിച്ചാണ് അവർ ആഘോഷിച്ചിരുന്നത്. മാത്രമല്ല, ദിവസവും വീഡിയോ കോളുകളിലൂടെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.

Content Highlight: Born together... Raised together... Death...? Just three hours apart

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup