---
title: "വൈറൽ നൃത്തച്ചുവടുകളുമായി ചാക്കോച്ചൻ, വീഡിയോ വൈറലാകുന്നു "
english_title: "Now Chakochan is dancing with kids in college and the video is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57678/now-chakochan-is-dancing-with-kids-in-college-and-the-video-is-going-viral"
published_at: "2022-07-27T19:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1443aac8a3_kunjakkobobab.jpg"
keywords: []
---

# വൈറൽ നൃത്തച്ചുവടുകളുമായി ചാക്കോച്ചൻ, വീഡിയോ വൈറലാകുന്നു 

> **Lead Summary:** കുഞ്ചാക്കോ ബോബൻ എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഒരു ചോക്ലേറ്റ് പയ്യൻ ഇമേജിലാണ് താരം സിനിമയിൽ അരങ്ങേറുന്നത്.

## Article Content

കുഞ്ചാക്കോ ബോബൻ എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഒരു ചോക്ലേറ്റ് പയ്യൻ ഇമേജിലാണ് താരം സിനിമയിൽ അരങ്ങേറുന്നത്.

പിന്നീട് കുഞ്ചാക്കോ ബോബനെ തേടി വന്ന പല കഥാപാത്രങ്ങളും അത്തരത്തിൽ ഉള്ളവയായിരുന്നു. പലതും വിജയമായെങ്കിലും പിന്നീട് പല കഥാപാത്രങ്ങളും ആവർത്തനമായി.

ഇതിനിടയിൽ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തു താരം. പിന്നീട് ശക്തമായ തിരിച്ചുവരവാണ് ചാക്കോച്ചൻ നടത്തിയത്. തിരിച്ചുവരവിൽ തൻറെ ചോക്ലേറ്റ് പയ്യൻ എന്നുള്ള ഇമേജ് പൂർണമായും കുഞ്ചാക്കോ ബോബൻ പൊളിച്ചുകളഞ്ഞു. 

താരം നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ‘ ന്നാ താൻ കേസ് കൊട്’. പൂർണ്ണമായും മറ്റൊരു ലുക്കിലാണ് ചിത്രത്തിൽ താരം എത്തുന്നത്. ഇതിൻറെ പോസ്റ്ററും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനിടയിലാണ് കഴിഞ്ഞദിവസം ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനവും റിലീസ് ചെയ്തത്. ഇതിൽ ചാക്കോച്ചന്റെ പ്രകടനമാണ് വീഡിയോയെ മറ്റൊരു ലെവലിൽ എത്തിച്ചത്.

ചില നൃത്ത ചൂടുകൾ ഇതിൽ കാഴ്ചവയ്ക്കുന്നുണ്ട് താരം. ഇത് വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ഇതേ ചുവടുകൾ ഇപ്പോൾ കോളേജിൽ കുട്ടികൾക്കൊപ്പം ചെയ്തിരിക്കുകയാണ് ചാക്കോച്ചൻ.

കരഘോഷത്തോടെയാണ് വിദ്യാർത്ഥികൾ ഈ പ്രകടനത്തെ സ്വീകരിച്ചത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട ബ്രണ്ണൻ കോളേജിൽ എത്തിയതായിരുന്നു ഇദ്ദേഹവും മറ്റ് അണിയറ പ്രവർത്തകരും.

### Related Links & Sources
- [Original Story Source](https://moviemax.in/news/57678/now-chakochan-is-dancing-with-kids-in-college-and-the-video-is-going-viral)