---
title: "'കാപ്പ'യുടെ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്"
english_title: "Now Prithviraj has shared a new poster of 'Kappa' "
publisher: "moviemax.in"
canonical_url: "https://moviemax.in/news/57650/now-prithviraj-has-shared-a-new-poster-of-kappa"
published_at: "2022-07-27T17:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e123cca76e1_kaappa.jpg"
keywords: []
---

# 'കാപ്പ'യുടെ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്

> **Lead Summary:** പൃഥ്വിരാജ് നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് 'കാപ്പ', ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു.

## Article Content

പൃഥ്വിരാജ് നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് 'കാപ്പ', ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു.

ഇപ്പോഴിതാ 'കാപ്പ'യുടെ പുതിയൊരു പോസ്റ്റര്‍ പൃഥ്വിരാജ് പങ്കുവെച്ചിരിക്കുകയാണ് (Kaapa). 'കൊട്ട മധു' എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 'കൊട്ട മധു' ആയി മാസ് ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലുള്ളത്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

[**https://www.facebook.com/PrithvirajSukumaran/posts/632652948227262**](https://www.facebook.com/PrithvirajSukumaran/posts/632652948227262)

ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് 'കാപ്പ'.

### Related Links & Sources
- [Original Story Source](https://moviemax.in/news/57650/now-prithviraj-has-shared-a-new-poster-of-kappa)