---
title: "യുവാക്കളുടെ സ്വപ്നസുന്ദരി! ആരെന്ന് പിടികിട്ടിയോ? ചിത്രം വൈറലാകുന്നു "
english_title: "The dream beauty of youth! The picture goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57641/the-dream-beauty-of-youth-the-picture-goes-viral"
published_at: "2022-07-27T16:08:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e115ba4554d_madhuri.jpg"
keywords: []
---

# യുവാക്കളുടെ സ്വപ്നസുന്ദരി! ആരെന്ന് പിടികിട്ടിയോ? ചിത്രം വൈറലാകുന്നു 

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്. പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പല താരങ്ങളും. അതുകൊണ്ടുതന്നെ ഇവരുടെ ഓരോ വിശേഷങ്ങളും അറിയാൻ ഇവർക്ക് ഭയങ്കര ആകാംക്ഷയാണ്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്. പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പല താരങ്ങളും. അതുകൊണ്ടുതന്നെ ഇവരുടെ ഓരോ വിശേഷങ്ങളും അറിയാൻ ഇവർക്ക് ഭയങ്കര ആകാംക്ഷയാണ്.

പല സാമൂഹ്യ മാധ്യമങ്ങളിലും താരങ്ങൾക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്. ഇവർ പങ്കുവെക്കുന്ന വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യും.

**

ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് വൈറൽ ആവുന്നത്. ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കുമോ? 

ബോളിവുഡിലെ എവർഗ്രീൻ നായിക മാധുരി ദീക്ഷിത് ആണ് ചിത്രത്തിൽ ഉള്ളത്. അമേരിക്കയിൽ ഡോക്ടർ ആയ ശ്രീറാം മാധവ് ആണ് മാധുരിയുടെ ഭർത്താവ്. ഇരുപത്തിരണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ദമ്പതികൾ ഇപ്പോൾ.

നെനെ മാധുരിയെ കുറിച്ച് പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരിക്കൽ രാജകുമാരൻ അവൻറെ രാജകുമാരിയെ കണ്ടെത്തി, ബാക്കിയെല്ലാം ചരിത്രം എന്നാണ് ഇദ്ദേഹം കുറിച്ചത്.

[https://www.instagram.com/madhuridixitnene/?utm_source=ig_embed&ig_rid=6e05b69c-de67-4bec-88e0-da6eeea9f24f**](https://www.instagram.com/madhuridixitnene/?utm_source=ig_embed&ig_rid=6e05b69c-de67-4bec-88e0-da6eeea9f24f)

പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് വിവാഹ വാർഷികത്തോട് അനുബന്ധിച്ച് പങ്കുവെച്ച കുറുപ്പിൽ നെനെ മാധുരിയെ വിശേഷിപ്പിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/57641/the-dream-beauty-of-youth-the-picture-goes-viral)