---
title: "അത് പ്ലാസ്റ്റിക് സർജറി ചെയ്തതല്ല, മറ്റൊരു സംഭവമാണ്; അനശ്വര രാജൻ."
english_title: "It's not plastic surgery, it's a different story; Anaswara Rajan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57610/its-not-plastic-surgery-its-a-different-story-anaswara-rajan"
published_at: "2022-07-27T13:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0f63e5c777_anaswara_rajan.jpg"
keywords: []
---

# അത് പ്ലാസ്റ്റിക് സർജറി ചെയ്തതല്ല, മറ്റൊരു സംഭവമാണ്; അനശ്വര രാജൻ.

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് താരം ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലെ നായിക ആയിരുന്നു താരം. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് താരം ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലെ നായിക ആയിരുന്നു താരം. 

അനശ്വര രാജൻ പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന തരത്തിൽ വലിയ രീതിയിൽ മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു. വർഷങ്ങൾക്കു മുൻപ് നടിയുടെ മുഖം എങ്ങനെയായിരുന്നോ, അതുപോലെയല്ല ഇപ്പോൾ ഉള്ളത് എന്നാണ് പലരുടെയും കണ്ടെത്തൽ.

എന്നാൽ ഇതിന് പിന്നിൽ പ്ലാസ്റ്റിക് സർജറി ചെയ്തത് അല്ല കാരണം എന്നും മറ്റൊരു കാരണം ആണ് ഉള്ളത് എന്നും വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് താരം.

നടിയുടെ മുഖത്ത് വന്ന മാറ്റത്തിനുള്ള കാരണം എന്താണ് എന്നറിയുമോ? താരം വളർന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാരണം. വളരുന്ന സമയത്ത് സ്വാഭാവികമായും മനുഷ്യൻമാരുടെ മുഖത്തും ശരീരത്തിലും മാറ്റം ഉണ്ടാകും. ഇതുതന്നെയാണ് അനശ്വരയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്.

അതല്ലാതെ പ്ലാസ്റ്റിക് സർജറി ഒന്നും ചെയ്തിട്ടില്ല എന്നാണ് അനശ്വര രാജൻ പറയുന്നത്. അതേസമയം മൈക്ക് എന്ന സിനിമയിൽ അഭിനയിക്കുവാൻ കാരണം നിർമാതാവ് ജോൺ എബ്രഹാം അല്ല എന്നും ആ സിനിമയുടെ തിരക്കഥ തന്നെയാണ് എന്നുമാണ് അനശ്വര പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/57610/its-not-plastic-surgery-its-a-different-story-anaswara-rajan)