---
title: "കാളയ്‍ക്കൊപ്പം ബാസ്കറ്റ് ബോൾ കളിക്കുന്ന മനുഷ്യൻ, വൈറൽ വീഡിയോ"
english_title: "Man playing basketball with bull, viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57601/man-playing-basketball-with-bull-viral-video"
published_at: "2022-07-27T13:17:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0edd50c8eb_viral.jpg"
keywords: []
---

# കാളയ്‍ക്കൊപ്പം ബാസ്കറ്റ് ബോൾ കളിക്കുന്ന മനുഷ്യൻ, വൈറൽ വീഡിയോ

> **Lead Summary:** ബാസ്കറ്റ് ബോളുമായി ബന്ധപ്പെട്ട് പലതരം വീഡിയോ നാം കണ്ടിട്ടുണ്ടാകും. എന്നാൽ, കാളയ്ക്കൊപ്പം ബാസ്കറ്റ് ബോൾ കളിക്കുന്ന വീഡിയോ ആരെങ്കിലും കണ്ട് കാണുമോ? എന്നാൽ, അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ‌ വൈറലാവുന്നത്. വിചിത്രമെന്ന് തോന്നുന്ന വീഡിയോ കാണുമ്പോൾ ആരായാലും ഒന്ന് അന്തംവിട്ടു പോകും.

## Article Content

ബാസ്കറ്റ് ബോളുമായി ബന്ധപ്പെട്ട് പലതരം വീഡിയോ നാം കണ്ടിട്ടുണ്ടാകും. എന്നാൽ, കാളയ്ക്കൊപ്പം ബാസ്കറ്റ് ബോൾ കളിക്കുന്ന വീഡിയോ ആരെങ്കിലും കണ്ട് കാണുമോ? എന്നാൽ, അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ‌ വൈറലാവുന്നത്. വിചിത്രമെന്ന് തോന്നുന്ന വീഡിയോ കാണുമ്പോൾ ആരായാലും ഒന്ന് അന്തംവിട്ടു പോകും.

കാള ബാസ്കറ്റ് ബോൾ കളിക്കാൻ പറ്റിയ കൂട്ടാണ് എന്ന് തോന്നിയാലും തെറ്റ് പറയാൻ പറ്റില്ല. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ, മത്സരബുദ്ധിയോടെ ഒരു കാള ഗോൾ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്. കൂടെയുള്ള മനുഷ്യൻ പന്ത് ഗ്രൗണ്ടിൽ ട്രിബിൾ ചെയ്യുന്നത് കാണാം. കാളയും അതിനൊത്ത് നീങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്.

[**https://twitter.com/i/status/1550978049105076225**](https://twitter.com/i/status/1550978049105076225)

വീഡിയോയിൽ ഓരോയിടത്തും മനുഷ്യൻ കളിക്കുമ്പോൾ കാളയെ കൂടി പരി​ഗണിക്കുന്നത് കാണാം. കാളയും തന്റെ അവസരത്തിനായി കാത്ത് നിൽക്കുകയാണ് എന്ന് തോന്നും. Dan Le Batard Show with Stugotz എന്ന ട്വിറ്റർ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ഒപ്പം ഷെയറുമായി എത്തിയത്. ഒരു മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/57601/man-playing-basketball-with-bull-viral-video)