---
title: "എല്ലാകാര്യത്തിലും ഒരു ലിംഗസമത്വം ഉണ്ടായിരിക്കണം; പിന്തുണയുമായി രാം ഗോപാല്‍ വര്‍മ്മ"
english_title: "Now director Ram Gopal Varma has come to the scene to congratulate the actor."
publisher: "moviemax.in"
canonical_url: "https://moviemax.in/news/57555/now-director-ram-gopal-varma-has-come-to-the-scene-to-congratulate-the-actor"
published_at: "2022-07-27T10:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0c5b43aac6_ranvaar.jpg"
keywords: []
---

# എല്ലാകാര്യത്തിലും ഒരു ലിംഗസമത്വം ഉണ്ടായിരിക്കണം; പിന്തുണയുമായി രാം ഗോപാല്‍ വര്‍മ്മ

> **Lead Summary:** രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോഷൂട്ട് വലിയ ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ നടനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

## Article Content

രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോഷൂട്ട് വലിയ ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ നടനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

രണ്‍വീറിന്റെ ധീരതയെ അഭിനന്ദിക്കുന്നു, പക്ഷേ ഇക്കാര്യത്തില്‍ ലിംഗ സമത്വം വേണമെന്നും രാം ഗോപാല്‍ വര്‍മ അഭിപ്രായപ്പെടുന്നു. ”രണ്‍വീര്‍ സിംഗിനെ ഞാന്‍ വ്യക്തിപരമായി അഭിനന്ദിക്കുന്നു.

ഭൂരിപക്ഷം പേരും രണ്‍വീര്‍ സിങിന്റെ നവയുഗ ധീരതയെ അഭിനന്ദിക്കുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എല്ലാകാര്യത്തിലും ഒരു ലിംഗസമത്വം ഉണ്ടായിരിക്കണം.

ലിംഗസമത്വത്തിനായി വലിയൊരു സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ രണ്‍വീര്‍ നല്‍കിയിരിക്കുന്നത്. സ്ത്രീകളെപ്പോലെ തന്നെ അവന്റെ ശരീരം കാണിക്കാന്‍ പുരുഷനും തുല്യ അവകാശമുണ്ട്. പുരുഷന്മാരുടെ അവകാശത്തിനു വേണ്ടി പോരാടുന്നവരുടെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് രണ്‍വീര്‍.

” രാം ഗോപാല്‍ വര്‍മ്മ കുറിച്ചു. രണ്‍വീറിന്റെ നഗ്ന ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് അശ്ലീല പ്രദര്‍ശനത്തിന് താരത്തിനെതിരെ മുംബൈ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/57555/now-director-ram-gopal-varma-has-come-to-the-scene-to-congratulate-the-actor)