---
title: "കിടിലന്‍ ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കിൽ താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ "
english_title: "The star looks hot in a cool outfit; Fans took pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57519/the-star-looks-hot-in-a-cool-outfit-fans-took-pictures"
published_at: "2022-07-26T22:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e022d9436ef_rai_lakshmi.jpg"
keywords: []
---

# കിടിലന്‍ ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കിൽ താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** **കി**ടിലന്‍ ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കിൽ നടി റായ് ലക്ഷ്മി. ഗ്ലാമറസ് ലുക്കിലാണ് റായ് ലക്ഷ്മിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നായക നടിയാണ് റായ് ലക്ഷ്മി.

## Article Content

**കി**ടിലന്‍ ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കിൽ നടി റായ് ലക്ഷ്മി. ഗ്ലാമറസ് ലുക്കിലാണ് റായ് ലക്ഷ്മിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നായക നടിയാണ് റായ് ലക്ഷ്മി.

കര്‍ണാടകയിലാണ് താരത്തിന്റെ ജനനം. 1989 മേയ് അഞ്ചിന് ജനിച്ച റായ് ലക്ഷ്മിക്ക് ഇപ്പോള്‍ 33 വയസ്സാണ് പ്രായം. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും റായ് ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലക്ഷ്മി റായ് എന്നായിരുന്നു നേരത്തെ പേര്.

പരസ്യ ചിത്രങ്ങളിലെ മോഡലായാണ് റായ് ലക്ഷ്മി സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. തന്റെ ഹോട്ട് ചിത്രങ്ങള്‍ അടക്കം റായ് ലക്ഷ്മി പങ്കുവെയ്ക്കാറുണ്ട്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ റായ് ലക്ഷ്മിക്ക് അവസരം ലഭിച്ചു. മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്റ് റോളിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തില്‍ അറങ്ങേറിയത്.

ഇവിടം സ്വര്‍ഗ്ഗമാണ്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, അറബീം ഒട്ടകോം പി മാധവന്‍ നായരും, കാസനോവ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലും അഭിനയിച്ചു. മമ്മൂട്ടിക്കൊപ്പം അണ്ണന്‍ തമ്ബി, പരുന്ത്, ചട്ടമ്ബിനാട്, രാജാധിരാജ എന്നീ ചിത്രങ്ങളിലാണ് റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/57519/the-star-looks-hot-in-a-cool-outfit-fans-took-pictures)