---
title: "ന​ഗ്ന ഫോട്ടോഷൂട്ട്; രൺവീർ സിങ്ങിനെതിരെ കേസ്"
english_title: "Police registered a case against Bollywood actor Ranveer Singh."
publisher: "moviemax.in"
canonical_url: "https://moviemax.in/news/57392/police-registered-a-case-against-bollywood-actor-ranveer-singh"
published_at: "2022-07-26T14:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfb34c88510_ranveer.jpg"
keywords: []
---

# ന​ഗ്ന ഫോട്ടോഷൂട്ട്; രൺവീർ സിങ്ങിനെതിരെ കേസ്

> **Lead Summary:** ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ കേസെടുത്ത് പൊലീസ്.മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിലാണ് നടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയയിൽ തന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് നടപടി.

## Article Content

ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ കേസെടുത്ത് പൊലീസ്.മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിലാണ് നടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയയിൽ തന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് നടപടി.

മുംബൈ ആസ്ഥാനമായുള്ള എൻജിഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡിലെ ഫാഷൻ കിം​ഗ് രണ്‍വീര്‍ സിംഗിന്‍റെ നഗ്നന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. ഒരു മാഗസിന് വേണ്ടിയായിരുന്നു ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്.

ഇത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെ രൺവീറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈ പൊലീസിൽ പരാതിയും ലഭിച്ചു. രൺവീറിന്റെ ന​ഗ്ന ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ടു പരാതികളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് പൊലീസിനെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തിയും രം​ഗത്തെത്തിയിരുന്നു. എൻജിഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ പൊലീസിൽ പരാതി നൽകിയത്.

> നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. തന്‍റെ ഫോട്ടോഷൂട്ടിനെ കുറിച്ച് രണ്‍വീറും സംസാരിച്ചിരുന്നു. “എനിക്ക് ശാരീരികമായി നഗ്നനാകുന്നത് വളരെ എളുപ്പമാണ്.

> എന്നാൽ എന്‍റെ ചില പ്രകടനങ്ങളിൽ ഞാൻ നഗ്നനായിരുന്നു. നിങ്ങൾക്ക് എന്‍റെ ആത്മാവിനെ കാണാൻ കഴിയും. അത് എത്രമാത്രം നഗ്നമാണ്? അത് യഥാർത്ഥത്തിൽ നഗ്നമാണ്. ആയിരം ആളുകൾക്ക് മുന്നിൽ എനിക്ക് നഗ്നനാകാന്‍ പറ്റും. ഞാൻ ഒന്നും തരില്ല. അവർക്ക് അത് അസ്വസ്ഥതയുണ്ടാകുന്നുവെന്നു മാത്രം", എന്നാണ് രണ്‍വീര്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/57392/police-registered-a-case-against-bollywood-actor-ranveer-singh)