---
title: "മമ്മൂക്കയാണെന്ന് പറഞ്ഞ് ആരെങ്കിലും ഫോണ്‍ തന്നാല്‍ ഞാന്‍ എഴുന്നേറ്റ് നിന്നേ സംസാരിക്കൂ; സുരേഷ് ഗോപി"
english_title: "Suresh Gopi is open about his friendships in the film world."
publisher: "moviemax.in"
canonical_url: "https://moviemax.in/news/57350/suresh-gopi-is-open-about-his-friendships-in-the-film-world"
published_at: "2022-07-26T12:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df8d7e9be26_mammootty_and_suresh_gopi.jpg"
keywords: []
---

# മമ്മൂക്കയാണെന്ന് പറഞ്ഞ് ആരെങ്കിലും ഫോണ്‍ തന്നാല്‍ ഞാന്‍ എഴുന്നേറ്റ് നിന്നേ സംസാരിക്കൂ; സുരേഷ് ഗോപി

> **Lead Summary:** മലയാള സിനിമയിലെ സൂപ്പര്‍ത്താരം സുരേഷ് ഗോപി ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാകാനൊരുങ്ങുകയാണ്. താരത്തിന്റെ പുതിയ സിനിമയായ പാപ്പനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

## Article Content

മലയാള സിനിമയിലെ സൂപ്പര്‍ത്താരം സുരേഷ് ഗോപി ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാകാനൊരുങ്ങുകയാണ്. താരത്തിന്റെ പുതിയ സിനിമയായ പാപ്പനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സിനിമ ലോകത്തെ തന്റെ സൗഹൃദങ്ങളെക്കുറിച്ച് സുരേഷ് ഗോപി മനസ് തുറന്നിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍. 

മമ്മൂട്ടിയുമായും വിജയ രാഘവനുമായുള്ള സൗഹൃദത്തെക്കുറിച്ച് താരം മനസ് തുറക്കുന്നുണ്ട്. സൗഹൃദങ്ങള്‍ ഉള്ളതൊക്കെ ആഴത്തിലുള്ളതാണ്. ചിലതൊക്കെ ഉലയും. വളരെ ആഴത്തില്‍ പതിഞ്ഞതുണ്ട്.

ഇപ്പോള്‍ മമ്മൂക്കയുടെ ഒരു കോള്‍ വരികയാണെങ്കില്‍, മമ്മൂക്കയാണെന്ന് പറഞ്ഞ് ആരെങ്കിലും ഫോണ്‍ തന്നാല്‍ ഞാന്‍ എഴുന്നേറ്റ് നിന്നേ സംസാരിക്കൂ. ആ ആഴമുണ്ട്. പക്ഷെ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട്. ഇല്ലെന്ന് ഞാന്‍ പറയില്ല. അതിന് ഞാന്‍ കാരണക്കാരനായിട്ടില്ല. കാരണക്കാരന്‍ ആവുകയുമില്ലെന്നും താരം പറയുന്നു. പാപ്പന്‍ ജൂലൈ 29ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്.

സുരേഷ് ഗോപിയും മകന്‍ ഗോകുലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. ചിത്രത്തില്‍, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം, ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/57350/suresh-gopi-is-open-about-his-friendships-in-the-film-world)